ബെംഗളൂരു: കേരളസമാജം ബാംഗ്ലൂർ വൈറ്റ് ഫീൽഡ് സോൺ ഓണാഘോഷം ഒക്ടോബർ 20 ന് വൈറ്റ് ഫീൽഡ് സോൺ ചന്നസാന്ദ്ര യിലുള്ള ശ്രീ സായി പാലസിൽ നടക്കും. കർണാടക ഗതാഗത വകുപ്പ് മന്ത്രി രാമലിംഗ റെഡി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും. സോൺ ചെയർപേർസൺ ഡി ഷാജി അധ്യക്ഷത വഹിക്കും. കേരള ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മുഖ്യാതിഥിയാകും. പി സി മോഹൻ എം പി, ശരത് ബെച്ച ഗൗഡ എം എൽ എ, മഞ്ജുള ലിംബാവലി എം എൽ എ, മുൻമന്ത്രി അരവിന്ദ് ലിംബാവലി, കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് തുടങ്ങിയവർ വിശിഷ്ടാതിഥികളാകും. ചെണ്ടമേളം, സമാജം കുടുംബംഗങ്ങൾ അവതരിപ്പിക്കുന്ന കലാ പരിപാടികൾ, ഓണാസദ്യ, പിന്നണി ഗായകൻ നിഖിൽ രാജും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ നടക്കും.
<br>
TAGS : ONAM-2024
<br>
TAGS : ONAM-2024