ന്യൂഡൽഹി: ഡൽഹിയിലെ സിആർപിഎഫ് സ്‌കൂളിന് സമീപം പൊട്ടിത്തെറി. രോഹിണി ജില്ലയിലെ പ്രശാന്ത് വിഹാറിലെ സ്‌കൂളിന് സമീപമാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ആർക്കും പരുക്കില്ല. ഡൽഹി പോലീസും ഫോറൻസിക് സംഘവും സ്‌കൂളില്‍ അടക്കം പരിശോധന നടത്തുകയാണ്.
സ്‌കൂളിന് സമീപമുള്ള കടയിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് സമീപ വാസികളില്‍ ചിലർ പറയുന്നത്. ഇക്കാര്യത്തില്‍ ഇനിയും സ്ഥിരീകരണം വരേണ്ടതുണ്ട്. പൊട്ടിത്തെറിയില്‍ സ്‌കൂളിന്റെ ഭിത്തി തകർന്നിട്ടുണ്ട്. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന കാറുകള്‍ക്കും കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.
സംഭവം നടക്കുമ്പോൾ സമീപത്ത് ഉണ്ടായിരുന്ന ഒരാള്‍ ചിത്രീകരിച്ച വീഡിയോ പുറത്തുവന്നിട്ടിട്ടുണ്ട്. സ്‌കൂളിന് സമീപത്ത് നിന്നും പുക ഉയരുന്നത് ഈ ദൃശ്യങ്ങളില്‍ കാണാം. സ്‌കൂളിന് സമീപം പൊട്ടിത്തെറി നടന്നതിന്റെ ശബ്‍ദം കേട്ടതായി സമീപവാസികളില്‍ ചിലർ പറഞ്ഞിട്ടുണ്ട്.
TAGS : DELHI | BLAST
SUMMARY : Blast near CRPF school in Delhi
തിരുവനന്തപുരം: കേരളത്തിൽ കടുത്തചൂട് തുടരുന്നതിനാൽ ഉഷ്ണതരംഗത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, തൃശ്ശൂർ, കൊല്ലം ജില്ലകളില്‍ ഓറഞ്ച്…
ന്യൂഡൽഹി: മറ്റു രാജ്യങ്ങളിലേക്ക് ഫ്രഞ്ച് വിമാനത്താവളങ്ങൾ വഴി യാത്രചെയ്യുന്ന ഇന്ത്യൻ പൗരന്മാർക്ക് ഇനി ട്രാൻസിറ്റ് വിസ വേണ്ട. ഏപ്രിൽ 10…
തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഇന്റർനെറ്റ് പദ്ധതിയായ കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക് ലിമിറ്റഡിന് (കെ ഫോൺ) ഇന്റർനാഷണൽ സ്‌റ്റാൻഡേർഡ് ഓപ്പറേഷൻ…
ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ ബംഗാളിലും തമിഴ്നാട്ടിലും റെക്കോർഡ് പോളിങ്. വൈകിട്ട് 6 മണി വരെയുള്ള കണക്കുകൾ പ്രകാരം ബംഗാളിൽ പോളിങ്…
കാസറഗോഡ് : ട്രെയിന്‍ കടന്നുപോകുന്നതിനിടെ കാറ്റടിച്ചുവീണ് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. കാസറഗോഡ് ചെങ്കള നാലാംമൈൽ തൈവളപ്പിലെ താഹിർ…
കോഴിക്കോട്: അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന മാരക ലഹരിമരുന്നായ എംഡിഎംഎയുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി…