Wednesday, August 13, 2025
20.1 C
Bengaluru

ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വർ നാടകോത്സവം മാർച്ച്‌ 1,2 തിയ്യതികളിൽ 

ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജവും ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന ദക്ഷിണേന്ത്യന്‍ പ്രവാസി അമച്വര്‍ നാടകോത്സവം 2025, ഇന്ദിരനഗര്‍ ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഡിറ്റൊറിയത്തില്‍ മാര്‍ച്ച് 1,2 തിയ്യതികളില്‍ നടക്കും. നാടകോത്സവം ശനിയാഴ്ച രാവിലെ 10 മണിക്ക് ചലച്ചിത്ര സംവിധായകന്‍ വി കെ പ്രകാശ് ഉദ്ഘാടനം ചെയ്യും. കേരളസമാജം പ്രസിഡന്റ് സി പി രാധാകൃഷ്ണന്‍ അധ്യക്ഷത വഹിക്കും. ഇ സി എ പ്രസിഡന്റ് സുധി വര്‍ഗീസ് സ്വാഗതം ആശംസിക്കും. 10. 30 ന് നാടകങ്ങള്‍ ആരംഭിക്കും.

ബെംഗളൂരുവില്‍ നിന്നും ചെന്നൈയില്‍ നിന്നുമായി 8 നാടകങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നു. നാടകത്തിന്റെ ദൈര്‍ഘ്യം പരമാവധി 1 മണിക്കൂര്‍ 15 മിനിറ്റ് ആയിരിക്കും.

മത്സരത്തിനെത്തുന്ന നാടകങ്ങള്‍
2025 മാര്‍ച്ച് 1, ശനിയാഴ്ച

രാവിലെ 10.30
▪️ ഗുരുവായൂരില്‍ ഒരു രാത്രി– അവതരണം : സംഗമം ബെംഗളൂരു
രചന : സന്തോഷ് വര്‍മ. സംവിധാനം: പി കെ ശശീന്ദ്ര വര്‍മ

ഉച്ചക്ക് 12.30
▪️ ശവംവാരി -അവതരണം: ഓണ്‍ സ്റ്റേജ്, ജാലഹള്ളി, ബെംഗളൂരു.രചന: സുരേഷ് പാല്‍കുളങ്ങര. സംവിധാനം: രഞ്ജിത്ത്

ഉച്ചക്ക് 2.30
▪️ സൂര്യകാന്തി -അവതരണം: കൈരളി കലാസമിതി, വിമാനപുര, ബെംഗളൂരു. രചന, സംവിധാനം- രതീഷ് റാം

വൈകുന്നേരം 4.30
▪️ ഗ്രേസിയുടെ ആകാശം – അവതരണം: ചാവറ കലാവേദി, ബെംഗളൂരു, രചന: ജിബു കെ. സംവിധാനം: പോള്‍ ജോസ് തട്ടില്‍.

2025 മാര്‍ച്ച് 2, ഞായറാഴ്ച

രാവിലെ 10:30
▪️ യന്ത്രം-അവതരണം : മദ്രാസ് കേരള സമാജം, ചെന്നൈ
രചന : ദീപക് സുധാകരന്‍ സംവിധാനം: അഭിലാഷ് പരമേശ്വരന്‍
ഉച്ചക്ക് 12.30
▪️ പെരുമലയന്‍ -അവതരണം: ഉപാസന, ചെന്നൈ രചന, സംവിധാനം : ഗോവര്‍ദ്ധന്‍
ഉച്ചക്ക് 2.30
▪️ദ ഫസ്റ്റ് ഗോള്‍-അവതരണം : മക്തൂബ് തിയേറ്റര്‍, ചെന്നൈ. രചന : ജോഫിന്‍ മണിമല സംവിധാനം : പ്രശോഭ് പ്രണവം
വൈകുന്നേരം 4.30
▪️ പുറപ്പാട്-അവതരണം: ചെന്നൈ നാടക വേദി, ചെന്നൈ, രചന : പ്രദീപ് മണ്ടൂര്‍, സംവിധാനം: സുധീര്‍ കുമാര്‍

വൈകുന്നേരം 6.30 ന് നടക്കുന്ന സമാപന സമ്മേളനം ഹിന്ദുസ്ഥാന്‍ ഏറോനോട്ടിക്‌സ് ലിമിറ്റഡ് മുന്‍ ചെയര്‍മാന്‍ ഡോ കൃഷ്ണദാസ് നായര്‍ ഉദ്ഘാടനം ചെയ്യും. ഈസ്റ്റ് കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡണ്ട് സുധി വര്‍ഗീസ് അധ്യക്ഷത വഹിക്കും. കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍ സ്വാഗതം ആശംസിക്കും. സമാപന സമ്മേളനത്തില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്യും.

നാടകോത്സവത്തില്‍ ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന്? 50,000 യും റോളിംഗ് ട്രോഫിയും രണ്ടാം സമ്മാനം – ? 30,000 യും മൂന്നാം സമ്മാനം – ? 20,000 നല്‍കും.
മികച്ച നടന്‍, നടി, സംവിധായകന്‍, തിരക്കഥ കൃത്ത് എന്നിവര്‍ക്ക് 5,000 രൂപ വീതവും നല്‍കും.

മത്സരത്തില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍ക്ക് ? 10,000 പ്രോത്സാഹന സമ്മാനമായി നല്‍കുമെന്ന് കേരള സമാജം ജനറല്‍ സെക്രട്ടറി റജി കുമാര്‍, കള്‍ച്ചറല്‍ സെക്രട്ടറി വി മുരളിധരന്‍, ഇ സി എ സാഹിത്യവിഭാഗം കണ്‍വീനര്‍ ഒ വിശ്വനാഥന്‍ എന്നിവര്‍ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും.
വിശദ വിവരങ്ങള്‍ക്ക് 9980090202, 87926 87607
<br>
TAGS : ART AND CULTURE | DRAMA COMPETITION | KERALA SAMAJAM

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

മതവികാരം വ്രണപ്പെടുത്തല്‍; അര്‍മാന്‍ മാലിക്കിനും ഭാര്യമാര്‍ക്കും സമന്‍സ് അയച്ച് കോടതി

ചണ്ഡീ​ഗഡ്: മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ബിഗ് ബോസ് താരവും യൂട്യൂബറുമായ അർമാൻ മാലിക്കിനും...

വാട്സാപ്പ് ഓഡിയോ ക്ലിപ്പിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ വെട്ടിക്കൊന്നു, ഭാര്യയ്ക്ക് പരുക്ക്, മൂന്ന് പേര്‍ അറസ്റ്റിൽ

ബെംഗളൂരു: ഉഡുപ്പിയില്‍ വാട്ട്‌സ്ആപ് ഓഡിയോ ക്ലിപ്പ് പുറത്തുവിട്ടതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന്...

ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഭാഗവതസത്ര വിളംബര യോഗം 17 ന് 

ബെംഗളൂരു: ജാലഹള്ളി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ ഒക്ടോബറിൽ നടക്കാനിരിക്കുന്ന ശ്രീമദ് ഭാഗവത...

എടിഎമ്മിൽ കവർച്ച നടത്താൻ ശ്രമം; കള്ളനെ കൈയോടെ പിടികൂടി പോലീസ് 

ബെംഗളൂരു: എടിഎമ്മിൽ കയറി കവർച്ച നടത്താൻ ശ്രമിച്ച കള്ളനെ കൈയോടെ പിടികൂടി...

തമിഴ്നാട് ​ഗവർണറിൽ നിന്ന് ബിരുദം സ്വീകരിക്കാതെ കോൺവൊക്കേഷൻ വേദിയിൽ വിയോജിപ്പ് അറിയിച്ച് പി.എച്ച്.ഡി വിദ്യാർഥിനി

ചെന്നൈ: തമിഴ്നാട് ഗവർണറില്‍ നിന്നും ബിരുദം സ്വീകരിക്കാൻ വിസമ്മതിച്ച് പി.എച്ച്.ഡി വിദ്യാർഥിനി....

Topics

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

ബുക്ക് ബ്രഹ്‌മ സാഹിത്യോത്സവം സമാപിച്ചു 

ബെംഗളൂരു: ബെംഗളൂരുവില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ബുക്ക് ബ്രഹ്‌മ ദക്ഷിണേന്ത്യന്‍ സാഹിത്യോത്സവം...

ലാൽബാഗ് പുഷ്പമേള; പ്രവേശന ടിക്കറ്റ് ഓൺലൈനിൽ എടുക്കാം

ബെംഗളൂരു: ലാൽബാഗ് പുഷ്പമേള സന്ദർശിക്കാൻ താല്പര്യമുള്ളവർക്ക് ഓൺലൈനിൽ ടിക്കറ്റ് ബുക്കിംഗ് സൗകര്യം...

നവദമ്പതികള്‍ സഞ്ചരിച്ച ബൈക്കിൽ ട്രക്ക് ഇടിച്ച് അപകടം: വധുവിന് ദാരുണാന്ത്യം, വിവരമറിഞ്ഞ മുത്തശ്ശിയും കുഴഞ്ഞുവീണു മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാഹനാപകടത്തിൽ നവവധുവിന് ദാരുണാദ്യം. ചെന്നപ്പട്ടണ സ്വദേശിനിയും മല്ലേശ്വരത്ത് താമസക്കാരിയുമായ...

ബെളഗാവിയിലേക്കടക്കം 3 വന്ദേഭാരത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

ബെംഗളൂരു: ബെംഗളൂരുവിൽ വന്ദേഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി....

കാത്തിരിപ്പിന് വിരാമം; നമ്മ മെട്രോ യെല്ലോ ലൈൻ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു, സര്‍വീസുകള്‍ നാളെ മുതല്‍ 

ബെംഗളൂരു: നീണ്ട കാത്തിരിപ്പിന് ശേഷം ആർവി റോഡ് മുതല്‍  ബൊമ്മസാന്ദ്ര വരെയുള്ള...

Related News

Popular Categories

You cannot copy content of this page