Sunday, November 9, 2025
22.3 C
Bengaluru

പൂഞ്ചിലെ പാക് ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു, നാല് കുട്ടികള്‍ക്കും ജീവന്‍ നഷ്ടമായി

ന്യൂഡല്‍ഹി: പൂഞ്ചിലെ പാകിസ്ഥാന്‍ ഷെല്ലാക്രമണത്തില്‍ സൈനികന് വീരമൃത്യു. ലാന്‍സ് നായിക് ദിനേശ് കുമാറാണ് വീരമൃത്യ വരിച്ചത്. പൂഞ്ചിലെ ആക്രമണത്തില്‍ നാല് കുട്ടികളടക്കം 13 പേരാണ് ആകെ കൊല്ലപ്പെട്ടത്. 57 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഹരിയാനയിലെ പല്‍വാള്‍ സ്വദേശിയാണ് കൊല്ലപ്പെട്ട ദിനേശ് കുമാര്‍. ഷെല്ലാക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ സൈനികനെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. മൃതദേഹം നാളെ പല്‍വാളിലെ ജന്മനാട്ടിലേക്ക് കൊണ്ടുപോകും. 5 ഫീല്‍ഡ് റെജിമെന്റിലെ സൈനികനാണ് ദിനേശ് കുമാറെന്ന് ആര്‍മിയുടെ വൈറ്റ് നൈറ്റ് കോര്‍പ്‌സ് അറിയിച്ചു. ദിനേശ് കുമാറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് വൈറ്റ് നൈറ്റ് കോര്‍പ്‌സ് സൈനികന്റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

പാകിസ്ഥാന്റെ ഷെല്ലാക്രമണത്തില്‍ വീടുകളും വാഹനങ്ങളും കെട്ടിടങ്ങളുമടക്കം നശിക്കപ്പെട്ടു. പൂഞ്ചിലും ജമ്മു മേഖലയിലെ രജൗരിയിലും വടക്കന്‍ കശ്മീരിലെ ബാരാമുള്ള, കുപ് വാര എന്നിവിടങ്ങളിലുമുള്ള നിവാസികള്‍ അക്രമണത്തിന് പിന്നാലെ പലായനം ചെയ്തു. ചിലര്‍ ഭൂഗര്‍ഭ ബങ്കറുകളില്‍ അഭയം തേടിയിട്ടുണ്ട്.
<BR>
TAGS : PAK ATTACK | PAHALGAM TERROR ATTACK
SUMMARY : Soldier martyred, four children also lost their lives in Pakistani shelling in Poonch

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

ജപ്പാനില്‍ ഭൂചലനം; തീവ്രത 6.8, സുനാമി മുന്നറിയിപ്പ് നല്‍കി അധികൃതര്‍

ടോക്യോ: ജപ്പാനിലെ വടക്കന്‍ തീരമേഖലയായ ഇവാതെയില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍...

മലയാളികൾക്ക് സ്വത്വബോധമുണ്ടാകണം- കവി മുരുകൻ കാട്ടാക്കട

ബെംഗളൂരു: ലോകമെമ്പാടുമുള്ള മലയാളികള്‍ സംസ്‌കാരവും ഭാഷയും അടുത്ത തലമുറയിലേക്ക് പകര്‍ന്നു നല്‍കണമെന്നും...

ബെംഗളൂരുവില്‍ അന്തരിച്ചു

ബെംഗളൂരു: പാലക്കാട് താനിക്കുന്നത്ത് രാജഗോപാൽ (69) ബെംഗളൂരുവില്‍ അന്തരിച്ചു. ഷെട്ടിഹള്ളി നന്ദനനഗറിലായിരുന്നു...

യു.പിയിൽ ദിനോസറിന്റെ ഫോസിൽ കണ്ടെത്തി

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സഹറന്‍പൂര്‍ ജില്ലയില്‍ ദിനോസറിന്റെ ഫോസില്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ട്രൈസെറോടോപ്പ്‌സ്...

തദ്ദേശ തിരഞ്ഞെടുപ്പ്; തിരുവനന്തപുരം കോര്‍പറേഷൻ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോർപ്പറേഷനിലേക്കുള്ള ആദ്യ ഘട്ട സ്ഥാനാർഥി പട്ടിക ബിജെപി...

Topics

ബൈക്കപകടം; മലയാളി യുവാവ് മരിച്ചു 

ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവ് മരിച്ചു....

യാത്രയ്ക്കിടെ തുടയിലും കാലിലും സ്പർശിച്ചു; ബെംഗളൂരുവില്‍ യാത്രക്കാരിയോട് അതിക്രമം കാണിച്ച റാപ്പിഡോ ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

ബെംഗളൂരു: ബെംഗളൂരുവില്‍ റാപ്പിഡോ യാത്രയ്ക്കിടെ യുവതിയുടെ ശരീരത്തിൽ ലൈംഗിക ഉദ്ദേശത്തോടെ സ്പർശിച്ച...

ബെംഗളൂരുവിലെ ആറ് ആർടിഒ ഓഫീസുകളില്‍ ലോകായുക്ത പരിശോധന; ക്രമക്കേടുകൾ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ ആറ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ (ആർ‌ടി‌ഒ‌എസ്) കർണാടക ലോകായുക്ത...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ഇന്നെത്തും; പതിവുസർവീസ് 11 മുതൽ

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്സ്പ്രസ് ട്രെയിന്‍  പ്രധാനമന്ത്രി നരേന്ദ്രമോദി വാരാണസിയിൽനിന്ന് ഓൺലൈനായി...

ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രയല്‍ റണ്‍ നടത്തി

ബെംഗളൂരു: ബെംഗളൂരു-എറണാകുളം വന്ദേഭാരത് ട്രെയിന്‍ സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി വ്യാഴാഴ്ച ട്രയല്‍...

സ്കൂളുകൾക്ക് വ്യാജ ബോംബ്ഭീഷണി സന്ദേശം; റോബോട്ടിക് എൻജിനിയറായ യുവതി അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് വ്യാജബോബ് ഭീഷണി സന്ദേശമയച്ച റോബോട്ടിക്...

കെജിഎഫ് നടൻ ഹരീഷ് റായ് അന്തരിച്ചു

ബെംഗളൂരു: പ്രശസ്ത കന്നഡ ചലച്ചിത്ര നടന്‍ ഹരീഷ് റായ്(55)അന്തരിച്ചു. ഓം, കെജിഎഫ്...

Related News

Popular Categories

You cannot copy content of this page