ബെംഗളൂരു: ബെംഗളൂരുവിൽ ജീവകാരുണ്യപ്രവർത്തനങ്ങളിൽ സജീവമായിരുന്ന കോട്ടക്കൽ പുലിക്കോട് തൈക്കാട്ടു മൈമൂന്നിസ റസാഖ് (63) അന്തരിച്ചു. ജമാഅത്തെ ഇസ്ലാമി ആദ്യകാല പ്രവർത്തകനായ തൈക്കാട് മുഹമ്മദ് കുട്ടിയുടെയുടെയും അമീനയുടെയും മകളാണ്. ഭർത്താവ്: അബ്ദുൽ റസാഖ്. മക്കൾ: മുദസ്സിർ നസർ, രാഹില, അർഷിയ, ഷാഹിസ്ത. മരുമക്കൾ റഹീസ്, മുഹമ്മദ് റഫീഖ്, നുസൈബ.
ബെംഗളൂരുവിൽ മതപഠനക്ലാസുകൾക്ക് നേതൃത്വം നൽകിയിരുന്നു. ഖബറടക്കം ബെംഗളൂരു ഖുദ്ദൂസ് സാഹിബ് ഖബർസ്ഥാനിൽ നടന്നു.
<BR>
TAGS : OBITUARY