Monday, August 25, 2025
21.4 C
Bengaluru

ബെംഗളൂരു ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ യാഥാർഥ്യമാകും; ഡി. കെ. ശിവകുമാർ

ബെംഗളൂരു: ഹെബ്ബാളിനും സിൽക്ക് ബോർഡ് ജംഗ്ഷനും ഇടയിലുള്ള ടണൽ റോഡ് പദ്ധതി മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. റോഡിനുള്ള ടെൻഡർ നടപടികൾ ഫെബ്രുവരിയോടെ ആരംഭിക്കും. രണ്ട് ഘട്ടങ്ങളായി ടണൽ റോഡ് പദ്ധതി (തുരങ്കപാത) പൂർത്തിയാക്കും. സർക്കാരും ബിബിഎംപിയും സംയുക്തമായി പദ്ധതിക്ക് ഫണ്ട് അനുവദിക്കും.

നിരവധി ധനകാര്യ സ്ഥാപനങ്ങൾ പദ്ധതിക്ക് ധനസഹായം നൽകാൻ മുന്നോട്ട് വന്നിട്ടുണ്ട്. എച്ച്ഡിഎഫ്സി ബാങ്ക്, ഹൗസിങ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപറേഷൻ, പവർ ഫിനാൻസ് കോർപറേഷൻ എന്നിവ ടണൽ റോഡ് പദ്ധതിക്ക് ധനസഹായം നൽകാൻ തയാറാണ്. മൂന്ന് ധനകാര്യസ്ഥാപനങ്ങളും 8,000 കോടി രൂപ വായ്പ നൽകാമെന്നാണ് സർക്കാരിന് ഉറപ്പ് നൽകിയിരിക്കുന്നത്.

ഏകദേശം 17,780 കോടി രൂപയാണ് പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. തുരങ്കപാത ഭൂമിക്കടിയിലൂടെ കടന്നുപോകുന്നതിനാൽ അധിക ഭൂമി ആവശ്യമില്ല. ആരുടെയും ഭൂമി നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ലെന്ന് ബെംഗളൂരു വികസന മന്ത്രി കൂടിയായ ഡികെ ശിവകുമാർ കൂട്ടിച്ചേർത്തു.

TAGS: BENGALURU | TUNNEL ROAD PROJECT
SUMMARY: Bengaluru tunnel road project to be completed within three years

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

സർക്കാർ ജീവനക്കാരുടെ ബോണസ് വർധിപ്പിച്ചു; 4500 രൂപ ഓണം ബോണസ്‌, 20,000 രൂപ അഡ്വാൻസ്

തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു....

പെരുമ്പാവൂരിൽ നവജാത ശിശുവിൻ്റെ മൃതദേഹം മാലിന്യക്കൂമ്പാരത്തില്‍

കൊച്ചി: പെരുമ്പാവൂർ കാഞ്ഞിരക്കാട് മാലിന്യക്കൂമ്പാരത്തിൽ നവജാത ശിശുവിൻ്റെ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ...

അമീബിക് മസ്തിഷ്ക ജ്വരം തടയാൻ ജനകീയ കാമ്പയിൻ;​ ശനിയും ഞായറും സംസ്ഥാനത്തെ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

തിരുവനന്തപുരം:  അമീബിക് മസ്തിഷ്‌ക ജ്വരം തടയാൻ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ...

സംസ്‌കാരച്ചടങ്ങിനിടെ വാതക ശ്‌മശാനത്തിൽ തീ പടർന്ന് അപകടം, ഒരാൾക്ക് പൊള്ളലേറ്റു

പത്തനംതിട്ട: റാന്നിയിൽ വാതക ശ്മശാനത്തിൽ സംസ്കാരത്തിനിടെ തീ പടർന്ന് യുവാവിന് പൊള്ളലേറ്റു....

‘പവിഴമല്ലി പൂക്കുംകാലം’; പുസ്തകചർച്ച 27 ന്

ബെംഗളൂരു: കേരള സർക്കാരിന്റെ സാംസ്കാരികവകുപ്പിന് കീഴിലുള്ള മലയാളം മിഷൻ 2024 ഭാഷാപുരസ്കാരങ്ങളിലെ...

Topics

ബെംഗളൂരുവില്‍ നിന്നും ജിദ്ദയിലേക്കും തായ്‌ലാന്റിലേക്കും പുതിയ സര്‍വീസുമായി ആകാശ എയര്‍

ബെംഗളൂരു: ആഭ്യന്തര സര്‍വീസുകളില്‍ തിളങ്ങിയ ആകാശ എയര്‍ കൂടുതല്‍ രാജ്യാന്തര സര്‍വീസുകളിലേയ്ക്ക്....

ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച് തഴേക്ക്‌ തെറിച്ചു വീണ് യുവതി മരിച്ചു; ഭർത്താവിന് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവില്‍ ഫ്ലൈഓവറില്‍ ഭര്‍ത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ അമിത വേഗത്തിലെത്തിയ കാറിടിച്ച്...

ലാൽബാഗ് തടാകത്തിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ലാൽബാഗ് തടാകത്തിൽ 21 കാരിയായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി....

ചെന്നൈ- ബെംഗളൂരു അതിവേഗപാത മാർച്ചിൽ പൂർത്തിയാകും

ബെംഗളൂരു: ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന അതിവേഗപാത നിർമാണം വരുന്ന മാർച്ചിൽ പൂർത്തിയാകും....

പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ

കൊച്ചി: തൃക്കാക്കര പോലീസിന്റെ കസ്റ്റഡിയിൽനിന്നും രക്ഷപ്പെട്ട പ്രതി പിടിയിൽ. ആലുവയിൽനിന്നാണ് അസദുള്ള...

ബൈക്കപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബൈക്കപകടത്തെ തുടർന്ന് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു....

ഗണേശോത്സവം: കേരളത്തിലേക്കുള്‍പ്പെടെ 1500 സ്പെഷ്യല്‍ സര്‍വീസുകള്‍ ഏര്‍പ്പെടുത്തി കർണാടക ആർടിസി

ബെംഗളൂരു: ഗണേശോത്സവത്തോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് പരിഗണിച്ച് കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കുമുൾപ്പെടെ 1500 സ്പെഷ്യല്‍...

ബിബിഎംപി വാർഡ് പുനർനിർണയം നവംബർ ഒന്നിനകം പൂർത്തിയാകും: ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികെ (ബിബിഎംപി) തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്ന്...

Related News

Popular Categories

You cannot copy content of this page