ബെംഗളൂരു: മലയാളി യുവാവ് ബെംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ചു. കണ്ണൂര്‍ വിളക്കോട് ദേവപുരത്തെ കരിയിൽ എൻ വിനോദ് – എം റീജ ദമ്പതികളുടെ മകൻ അർജുൻ (20) ആണ് മരിച്ചത്. ബെംഗളൂരുവിലെ സ്വകാര്യ കോളേജിൽ എഞ്ചിനീയറിംഗ് വിദ്യാർഥിയാണ് അർജുൻ. കോളേജിൽ നിന്നും ഹോസ്റ്റലിലേക്ക് ബൈക്കില്‍ പോകുന്നതിനിടെ യെലഹങ്കയില്‍ വെച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലിടിച്ചാണ് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ അർജുൻ സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മൃതദേഹം ബെംഗളൂരുവില്‍ നിന്നും പോസ്റ്റ്മോര്‍ട്ടം നടപടി ക്രമങ്ങള്പൂര്ത്തിയാക്കി നാട്ടില്‍ സംസ്കരിക്കും.
Updating….
<br>
TAGS : ACCIDENT | DEATH
SUMMARY : A Malayali youth died in a car accident in Bengaluru