മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കോടതി തള്ളി

ബെംഗളൂരു: ബെംഗളൂരു മെട്രോ നിരക്ക് വർധവിനെതിരായ ഹർജി കർണാടക ഹൈക്കോടതി തള്ളി. ബെംഗളൂരു സ്വദേശി സനത് കുമാർ ഷെട്ടിയുടെ നേതൃത്വത്തിലുള്ള സംഘം സമർപ്പിച്ച പൊതുതാല്പര്യ ഹർജിയാണ് തള്ളിയത്. ചീഫ് ജസ്റ്റിസ് എൻ.വി. അഞ്ജരിയ, ജസ്റ്റിസ് കെ. വി. അരവിന്ദ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. നിരക്ക് നിശ്ചയിക്കൽ അനിവാര്യമാണെന്നും നിയമപ്രകാരം രൂപീകരിച്ച നിരക്ക് നിശ്ചയിക്കൽ കമ്മിറ്റി എടുത്ത തീരുമാനങ്ങൾ പരിശോധിക്കേണ്ടത് കോടതിയുടെ അധികാരപരിധിയിലല്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.

നിരക്ക് നിശ്ചയിക്കൽ പുനപരിശോധിക്കാൻ ബിഎംആർസിഎല്ലിന് നിർദ്ദേശം നൽകണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. 71 ശതമാനം നിരക്ക് വർധന വളരെ ഉയർന്നതാണെന്നും ഇത് പൊതുജനങ്ങളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സ്റ്റേഷൻ-ടു-സ്റ്റേഷൻ നിരക്ക് നിശ്ചയിക്കൽ സംവിധാനം കർശനമായി പാലിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. എന്നാൽ നിരക്ക് വർധിപ്പിക്കാൻ ബിഎംആർസിഎല്ലിന് അധികാരമുണ്ടെന്നും ഇത് സംബന്ധിച്ചുള്ള തീരുമാനം അന്തിമമാണെന്നും കോടതി വ്യക്തമാക്കി.

TAGS: BENGALURU | NAMMA METRO
SUMMARY: Karnataka HC dismisses PIL challenging Metro fare hike

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

റാസൽഖൈമയിൽ വൻ അപകടം; ബസും ട്രക്കും കൂട്ടിയിടിച്ച് 11 മരണം

റാസൽഖൈമ:; യുഎഇയിലെ റാസൽഖൈമ എമിറേറ്റിൽ യാത്രാ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ വൻ...

‘നാല് ഗ‌ര്‍ഭമുണ്ടാക്കി അടൂരിലെ വീട്ടില്‍ വിശ്രമിക്കുന്ന ശിഷ്യനാണ് ആശാനുവേണ്ടി ഇറങ്ങിയിരിക്കുന്നത്’; ഷാഫിക്കെതിരേ ആഞ്ഞടിച്ച്‌ ഉണ്ണിത്താൻ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ തർക്കം രൂക്ഷമായി തുടരുന്നതിനിടെ ഷാഫി പറമ്പിലിനെതിരേ അതിരൂക്ഷ വിമർശനവുമായി...

കരുവാറ്റ ‌കൊലക്കേസ്; പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി

ആലപ്പുഴ: കരുവാറ്റയില്‍ വാടകയ്‌ക്ക് താമസിച്ചിരുന്ന കൊല്ലം പരവൂർ കൊച്ചാലുംമൂട് സരസ്വതി നിവാസില്‍...

നേപ്പാളിൽ 5.3 തീവ്രതയുള്ള ഭൂചലനം: ഇന്ത്യ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിൽ പ്രകമ്പനം

കാഠ്മണ്ഡു: നേപ്പാളിലെ കോഷി പ്രവിശ്യയിലുള്ള ലെലെപ്പിന് സമീപം റിക്ടർ സ്കെയിലിൽ 5.3...

സ്വര്‍ണവിലയില്‍ വർധനവ്

തിരുവനന്തപുരം: തുടര്‍ച്ചയായ ഇടിവുകള്‍ക്കൊടുവില്‍ സ്വര്‍ണവിലയില്‍ കയറ്റം. ഇന്ന് ഗ്രാമിന് 115 രൂപയും...

 ‘അക്ഷരങ്ങളിൽനിന്ന് ആൽഗരിതങ്ങളിലേക്ക്’; സർഗധാര സംവാദം ഡിസംബർ 6ന്

ബെംഗളൂരു:  സർഗധാര സാംസ്കാരിക സമിതിയുടെ നേതൃത്വത്തിൽ മലയാള സിനിമയുടെ സഞ്ചാരപഥങ്ങളെ ആസ്പദമാക്കി...

ശബരിമല തീർഥാടനം; ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക.ആർ.ടി.സി ഐരാവത് വോൾവോ സർവീസ് 28 മുതൽ 

ബെംഗളൂരു: ശബരിമല തീർഥാടകർക്ക് യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്ന് നീലക്കലിലേക്ക് ഐരാവത്...

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസും കേസെടുത്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍...

Related Articles

Popular Categories