ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് മറിഞ്ഞ് വൻ അപകടം; ആറു പേര്‍ മരിച്ചു

ഡൽഹി: ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. അപകടം നടക്കുമ്പോൾ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലേയില്‍ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്.

200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു. രക്ഷപ്പെട്ട യാത്രക്കാരുടെ പരിക്ക് ഗുരുതരമാണ്. അപകടത്തില്‍ ബസ് തകര്‍ന്നു. അപകടം നടന്നയുടനെ സൈന്യമാണ് അപകടത്തില്‍പെട്ടവരെ രക്ഷപ്പെടുത്തിയത്. സംഭവത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

TAGS : LADAKH | ACCIDENT | DEAD
SUMMARY : Accident in Ladakh, private bus falls into gorge; Six people died

LEAVE A REPLY

Please enter your comment!
Please enter your name here