കഥകളി സന്ധ്യ നാളെ

ബെംഗളൂരു: ബാംഗ്ലൂർ ക്ലബ് ഫോർ കഥകളി ആൻഡ് ദി ആർട്സിന്റെയും (ബി.സി.കെ.എ.), കൈരളീ കലാ സമിതിയുടെയും ആഭിമുഖ്യത്തിൽ നടത്തിവരുന്ന കഥകളി വേഷ പഠന കളരിയിലെ വിദ്യാർഥികളുടെ കഥകളി അവതരണം ശനിയാഴ്ച വിമാനപുര കൈരളീ നിലയം സ്കൂളിൽ നടക്കും.

വൈകിട്ട് 5.30 യ്ക്ക് ആരംഭിക്കുന്ന കഥകളിയിൽ ഉത്തരാസ്വയംവരം, സുഭദ്രാഹരണം, ലവണാസുരവധം, ഗീതോപദേശം എന്നീ നാലു കഥകളിലെ പ്രധാന ഭാഗങ്ങൾ അവതരിപ്പിക്കും. അരുന്ധതി ടി എസ്, നിവേദിതാ പണിക്കർ, ധന്യ സുദേവ്, ആകാശ് നരസിപുർ, രതി നായർ, ശ്രീഹരി മനു, കാർത്തിക് ആര്‍ നായർ, ഡോ. ലീലാ രാമചന്ദ്രൻ, ദൈവിക് ആര്‍ നായർ, അക്ഷോഭ് എസ് പണിക്കർ, വിദ്യ പ്രഭ, ഗൗരി പാർവതി പാലശ്ശേരി എന്നിവർ അരങ്ങിലെത്തും. അഭിജിത് വർമ്മ, നവീൻ രുദ്രൻ എന്നിവർ സംഗീതവും, കലാമണ്ഡലം സുഹാസ് ചെണ്ടയും, കലാമണ്ഡലം ശ്രീജിത്ത് മദ്ദളവും കൈകാര്യം ചെയ്യും, കൂടാതെ കേരളത്തിൽ നിന്നും എത്തുന്ന മറ്റു പതിനൊന്നോളം കലാകാരന്മാരും കഥകളിയിൽ പങ്കെടുക്കും.

ബാംഗ്ലൂർ സെൻട്രൽ എംപി പിസി മോഹൻ മുഖ്യാതിഥിയായിരിക്കും. മുൻ ഐഎസ്ആർഒ. ചെയർമാൻ ഡോ. കെ രാധാകൃഷ്ണൻ, വിജയ് പ്രസാദ് തുടങ്ങിയ പ്രമുഖർ അതിഥികളായെത്തും. കൈരളീ കലാ സമിതി പ്രസിഡൻറ് സുധാകരൻ രാമന്തളി, ജനറൽ സെക്രട്ടറി പി കെ സുധീഷ്, ബി.സി.കെ.എ വൈസ് പ്രസിഡന്റ് മീനാദാസ് നാരായൺ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

വേഷ വിഭാഗത്തിലെ പ്രമുഖ വനിതാ സാന്നിധ്യമായ കഥകളി കലാകാരി  കലാക്ഷേത്രം പ്രിയാ നമ്പൂതിരിയാണ് പഠന കളരി നയിക്കുന്നത്. കലാമണ്ഡലം സി ഗോപാലകൃഷ്ണൻ ആണ് ഗുരു. കേരളത്തിന്റെ സ്വന്തം ശാസ്ത്രീയ കലാരൂപമായ കഥകളിയുടെ ബെംഗളൂരുവിലെ  പഠനകളരിയ്ക്ക് നഗരത്തിലെ മലയാളികളിൽ നിന്ന് നല്ല പ്രതികരണം ലഭിക്കുന്നു. കൈരളീ നിലയം സ്കൂൾ കൂടാതെ ബെംഗളൂരുവിലെ  മറ്റു ഭാഗങ്ങളിലും കഥകളി ക്ലാസുകൾ തുടങ്ങിയിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക – 6364909800/9845439090

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വ്യാജമദ്യദുരന്തം; 19 മരണം

കൊഹിമ: നാഗാലാൻഡിൽ വ്യാജമമദ്യം കുടിച്ച് 19 മരണം. മദ്യത്തിൽ വിഷം കലർന്നതാണ്...

വടകര എം.ഡി.എം.എ കേസ് പ്രതി കീര്‍ത്തനയ്ക്ക് കുത്തേറ്റു; ആക്രമിച്ചത് പങ്കാളി, സംഭവം പോലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ

വടകര: വടകര എംഡിഎംഎ കേസിലെ മുഖ്യപ്രതിയായ കീര്‍ത്തനയ്ക്ക് കുത്തേറ്റു. ഇന്ന് രാവിലെ...

കൽപ്പറ്റ നാരായണൻ സാഹിത്യ അക്കാദമി ചെയർമാൻ; ജി വേണുഗോപാൽ സംഗീത നാടക അക്കാദമി ചെയർമാനാകും, കെ.എസ്.എഫ്.ഡി.സി തലപ്പത്ത് പ്രേംകുമാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്കാരിക സ്ഥാപനങ്ങളുടെ പുതിയ നേതൃത്വത്തെ പ്രഖ്യാപിച്ച് സർക്കാർ. കവിയും...

സ്വർണവിലയിൽ ഇടിവ്; ഇന്നലെ കൂടിയത് ഇന്ന് കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ്...

കള്ളക്കടൽ പ്രതിഭാസം; തീരദേശ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്തെ തീരദേശ ജില്ലകളില്‍ ഇന്ന് കള്ളക്കടല്‍ ജാഗ്രതാ മുന്നറിയിപ്പ്. ഇന്ന്...

മു​ഖ്യ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി; ഇ​ട​ത് പാ​ര്‍​ട്ടി​ക​ൾ ഇ​ന്ന് മു​ത​ല്‍ പ്ര​തി​ഷേ​ധം തു​ട​ങ്ങും

ന്യൂഡല്‍ഹി: മുഖ്യതി​രഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അതിശക്തം....

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ; ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി യാഥാർത്ഥ്യത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ്...

ഭീകരവാദം: ഐക്യരാഷ്ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന്...

Related Articles

Popular Categories