ശബരിമല തീർഥാടനം; ബെംഗളൂരുവില്‍ നിന്നുള്ള കര്‍ണാടക.ആർ.ടി.സി ഐരാവത് വോൾവോ സർവീസ് 28 മുതൽ 

ബെംഗളൂരു: ശബരിമല തീർഥാടകർക്ക് യാത്രാസൗകര്യം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിൽനിന്ന് നീലക്കലിലേക്ക് ഐരാവത് വോൾവോ ബസ് സർവീസ് ആരംഭിക്കാൻ കർണാടക സംസ്ഥാന റോഡ് ഗതാഗത കോർപ്പറേഷൻ തീരുമാനിച്ചു. നവംബർ 28 മുതൽ സർവീസ് ലഭ്യമാകും. ശാന്തിനഗർ ബസ് സ്റ്റാൻഡിൽനിന്നാണ് ബസ് പുറപ്പെടുക.

ഉച്ചയ്ക്ക് 1.50ന് ബെംഗളൂരുവിൽനിന്ന് പുറപ്പെടുന്ന ബസ് മൈസൂരു, കോഴിക്കോട്, തൃശൂർ, കോട്ടയം, എരുമേലി വഴി അടുത്ത ദിവസം രാവിലെ 6.45ന് നീലക്കലിലെത്തും. ശബരിമലയിലേക്ക് പോകുന്ന തീർഥാടകർക്ക് നീലക്കലിൽനിന്ന് തുടർയാത്രയ്ക്കുള്ള സൗകര്യം ഉപയോഗപ്പെടുത്താം.

ബെംഗളൂരുവിൽനിന്നുള്ള മുതിർന്ന യാത്രക്കാരുടെ ഓൺലൈൻ ടിക്കറ്റ് നിരക്ക് 1,980 രൂപയാണ്. യാത്രക്കാരുടെ തിരക്കും തീർഥാടനകാലത്തെ ആവശ്യവും പരിഗണിച്ചാണ് പ്രത്യേക സർവീസ് ക്രമീകരിച്ചിരിക്കുന്നത്.

ശബരിമല തീർഥാടനകാലത്ത് കേരളത്തിലേക്കും തീർഥാടനകേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യുന്നവർക്ക് പൊതുഗതാഗത സൗകര്യം കൂടുതൽ പ്രയോജനപ്പെടുത്താൻ പുതിയ സർവീസ് സഹായകരമാകുമെന്നാണ് പ്രതീക്ഷ.
SUMMARY: Sabarimala Pilgrimage: KSRTC ‘Airavat’ Volvo service from Bengaluru to commence on the 28th

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: പ്രതി സുഹൈലിനെതിരെ എക്സൈസും കേസെടുത്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിന് കാരണമായ നെടുമ്പാശേരി മിനി കൂപ്പര്‍ അപകടക്കേസില്‍...

സിജെപി നേതാവ് സൗരവ് ദാസിൻ്റെ ഓക്സ്ഫോർഡ് യാത്ര തടഞ്ഞ് കേന്ദ്ര സര്‍ക്കാര്‍; പാസ്പോർട്ട് ഫ്ലാഗ് ചെയ്തെന്ന് അധികൃതർ

ന്യൂഡല്‍ഹി: ഓക്സ്ഫോർഡ് സർവകലാശാലയിലെ പരിപാടിയിൽ പങ്കെടുക്കാൻ ലണ്ടനിലേക്ക് പോകാനിരിക്കെ ഡൽഹി വിമാനത്താവളത്തിൽ...

യശ്വന്തപുരയിൽനിന്ന് കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്ക് നീട്ടണം; യെലഹങ്ക ബിജെപി മലയാളി സെൽ 

ബെംഗളൂരു: യശ്വന്തപുരയിൽനിന്നു കേരളത്തിലേക്കു പുറപ്പെടുന്ന ട്രെയിനുകൾ ചിക്കബാനവാരയിലേക്കു നീട്ടണമെന്ന് ആവശ്യവുമായി ബിജെപി...

കുടുംബവഴക്ക് ഒത്തുതീർപ്പാക്കുന്നതിനിടെ അഞ്ചു പോലീസുകാർക്ക് കുത്തേറ്റു; സംഭവം ഡല്‍ഹിയില്‍

ന്യൂഡൽഹി: ഡല്‍ഹിയില്‍ അഞ്ചു പോലീസുകാര്‍ക്ക് കുത്തേറ്റു. സെന്‍ട്രല്‍ ഡല്‍ഹിയിലെ ജുമാ...

സൗദിയിലേക്കുള്ള വിമാന സര്‍വീസ് റദ്ദാക്കല്‍ നീട്ടി എയര്‍ ഇന്ത്യ; നവംബര്‍ 30 വരെ സര്‍വീസില്ല

റിയാദ്: ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത്...

വാട്സാപ്പ് ലോഗ് ഔട്ട് ചെയ്യാൻ മറക്കരുത്; മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ന്യൂഡൽഹി: പൊതുകമ്പ്യൂട്ടറുകളിലും മറ്റുള്ളവർ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളിലും വാട്ട്സ് ആപ്പ് വെബ് ഉപയോഗം...

ബെംഗളൂരു വിമാനത്താവളത്തിൽ 14 കോടിയുടെ ഹൈഡ്രോ കഞ്ചാവ് പിടികൂടി: 4 പേർ അറസ്റ്റില്‍

ബെംഗളൂരു: ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനകളിൽ ഏകദേശം...

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

Related Articles

Popular Categories