Saturday, August 16, 2025
20.4 C
Bengaluru

ഷിരാഡി ചുരത്തിൽ തുരങ്കപാത: കേന്ദ്രാനുമതിതേടി കർണാടക

ബെംഗളൂരു : ബെംഗളൂരു-മംഗളൂരു ദേശീയപാതയിലെ ഷിരാഡി ചുരത്തിൽ തുരങ്കപാത നിര്‍മ്മിക്കുന്നതടക്കം വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്രസർക്കാരിന്റെ അനുമതി തേടി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ സംസ്ഥാനമന്ത്രിമാരുടെ പ്രതിനിധിസംഘം ഇന്നലെ കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയെക്കണ്ട് നിവേദനം നൽകി.

മംഗളൂരു തുറമുഖവും ബെംഗളൂരുവുമായുള്ള ഗതാഗതബന്ധം സുഗമമാക്കുന്നതാണ് ഷിരാഡി തുരങ്കപാതാ പദ്ധതി. അപകടമേഖലയായ ഷിരാഡി ചുരം പാതയ്ക്ക് ബദലായി തുരങ്കപാത വന്നാൽ ഗതാഗതം കൂടുതല്‍ സുരക്ഷിതവും എളുപ്പത്തിലുമാകും. NH 75 (പഴയ NH 48) ൻ്റെ മാറനഹള്ളി മുതൽ അദ്ദഹോളെ വരെയുള്ള ഭാഗത്താണ് തുരങ്കനിർമാണം. ദീർഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയാണ് ഇത്. കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സർക്കാരിൻ്റെ കാലത്താണ് ഈ നിർദേശം മുന്നോട്ടുവച്ചത്. പാതയിലെ അപകടങ്ങൾ കുറയ്ക്കുന്നതിനുള്ള പരിഹാരം മാത്രമല്ല, യാത്രക്കാരുടെ സമയം ലാഭിക്കാനും പദ്ധതി സഹായിക്കും.

സംസ്ഥാനത്തെ മറ്റു ഗതാഗത പദ്ധതികള്‍ക്കുള്ള അനുമതി ലഭ്യമാക്കാനും നിവേദനത്തില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കോഴിക്കോട്-കൊല്ലഗൽ ദേശീയപാതയിലെ കേരള അതിർത്തി മുതൽ ഗുണ്ടൽപേട്ട്-നഞ്ചൻകോട്-മൈസൂരു വഴി കൊല്ലഗൽ വരെ (106.60 കിലോമീറ്റർ) ആറുവരിയാക്കല്‍, എച്ച്.ഡി. കോട്ടെ വഴി മൈസൂരുവിലേക്കുള്ള 90 കിലോമീറ്റർ റോഡ് വികസനം, മൈസൂരുവിലെ മണിപ്പാൽ ആശുപത്രിക്കുമുമ്പിലെ ദേശീയപാതയിലെ മേൽപ്പാത നിര്‍മ്മാണം, മൈസൂരു റിങ് റോഡിൽ ഗതാഗക്കുരുക്ക് ഒഴിവാക്കാൻ ഒമ്പത് ഗ്രേഡ് സെപ്പേറേറ്ററുകൾ, മൈസൂരു-ബെന്നൂർ-മലവള്ളി പാത(45 കിലോമീറ്റർ) വികസനം, ബെലഗാവി നഗരത്തിൽ എലവേറ്റഡ് കോറിഡോർ, ഗോഗക് വെള്ളച്ചാട്ടത്തിൽ കേബിൾ കാർ, കിറ്റൂർ-ബൈലഹൊങ്കൽ റോഡ് നവീകരണം, കലബുറഗി റായ്ചൂരു എന്നിവിടങ്ങളില്‍ നിര്‍മിക്കാനുള്ള ബൈപ്പാസ് എന്നീ പദ്ധതികള്‍ക്കുള്ള അനുമതിയാണ് സര്‍ക്കാര്‍ തേടിയത്.


ബെലഗാവി – ഹംഗുണ്ട് – റായ്ച്ചൂർ (NH748A), ബെംഗളൂരു – ചെന്നൈ എക്സ്പ്രസ് വേ, സൂറത്ത്-ചെന്നൈ എക്സ്പ്രസ് വേ, ബെംഗളൂരു നഗരത്തിലെ സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് എന്നിങ്ങനെ സംസ്ഥാനത്തെ നാല് ഗ്രീൻഫീൽഡ് ഇടനാഴികൾക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നൽകിയതിന് സിദ്ധരാമയ്യ കൂടിക്കാഴ്ചയില്‍ ഗഡ്കരിയോട് നന്ദി അറിയിച്ചു. ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, ആഭ്യന്തരമന്ത്രി ജി. പരമേശ്വര, പൊതുമരാമത്തുമന്ത്രി രമേഷ് ജാർക്കിഹോളി, ഊർജവകുപ്പുമന്ത്രി കെ.ജെ. ജോർജ് എന്നിവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

<BR>
TAGS : SHIRADI GHAT | KARNATAKA
SUMMARY : Shiradi Ghat tunnel: Karnataka seeks central approval

 

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

കനത്ത മഴ; തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി

തൃശൂർ: കേരളത്തില്‍ കനത്ത മഴ തുടരുകയാണ്. ഇന്ന് തൃശൂർ ജില്ലയിലെ എല്ലാ...

വൈദ്യുതി ലൈൻ വീട്ടുമുറ്റത്തേക്ക് പൊട്ടിവീണു; ഷോക്കേറ്റ് വീട്ടമ്മയ്‌ക്ക് ദാരുണാന്ത്യം

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷോക്കേറ്റ് മരണം. വടകരയിൽ വീട്ടുമുറ്റത്ത് പൊട്ടിവീണ വൈദ്യുതി...

മുംബൈയിൽ കനത്ത മഴ; മണ്ണിടിച്ചിലിൽ രണ്ടു മരണം, പല ഇടങ്ങളിലും ശക്തമായ വെള്ളക്കെട്ട്

മുംബൈ: മുംബൈ കനത്ത മഴ തുടരുകയാണ്. നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ...

സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴ തുടരും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ മഴക്ക് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...

സതീഷ് കൃഷ്ണ സെയിലിന്റെ വീട്ടില്‍ ഇഡി പരിശോധന; 1.41 കോടി രൂപയും 6.75 കിലോ സ്വർണവും പിടിച്ചെടുത്തു

ബെംഗളൂരു: കോൺഗ്രസ് നേതാവും ഉത്തരകന്നഡ കാർവാറിൽ നിന്നുള്ള എംഎൽഎയുമായ സതീഷ് കൃഷ്ണ...

Topics

ബെംഗളൂരുവിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് പത്ത് വയസ്സുകാരൻ മരിച്ചു; 10 പേർക്ക് പരുക്ക്

ബെംഗളൂരു: ബെംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന് സമീപം ചിന്നയ്യാൻ പാളയത്ത് ഗ്യാസ് സിലിണ്ടർ...

ധർമസ്ഥല; വെളിപ്പെടുത്തലിന് പിന്നിൽ ഗൂഢാലോചനയെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ധർമസ്ഥലയില്‍ ശുചീകരണത്തൊഴിലാളിയുടെ വെളിപ്പെടുത്തലിനുപിന്നിൽ വലിയ ഗൂഢാലോചനയെന്നും ക്ഷേത്രനഗരത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്...

പൊതുജനങ്ങൾക്ക് രാജ്ഭവന്‍ സന്ദര്‍ശിക്കാന്‍ അവസരം

ബെംഗളൂരു: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ബെംഗളൂരുവിലെ രാജ്ഭവൻ സന്ദര്‍ശിക്കാന്‍ പൊതുജനങ്ങൾക്ക് അവസരമൊരുക്കുന്നു. ഓഗസ്റ്റ്...

രേണുകസ്വാമി കൊലക്കേസ്: നടൻ ദര്‍ശന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി

ന്യൂഡൽഹി: രേണുകസ്വാമി വധക്കേസില്‍ കന്നഡ നടൻ ദര്‍ശൻ തുഗുദീപയുടെ ജാമ്യം സുപ്രിംകോടതി...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; എറണാകുളം ഇന്റർസിറ്റി, മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസ് 16 മുതൽ ബയ്യപ്പനഹള്ളിയിൽനിന്ന്

ബെംഗളുരു: കെഎസ്ആർ സ്‌റ്റേഷനില്‍ പിറ്റ്ലൈൻ നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള രണ്ടു...

ഭാര്യയുമായി അവിഹിത ബന്ധം; ബെംഗളൂരുവില്‍ യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ കൊലപ്പെടുത്തി

ബെംഗളൂരു: ഭാര്യയുമായിഅവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് യുവാവ് തന്റെ ബാല്യകാല സുഹൃത്തിനെ...

ബെംഗളൂരുവിൽ തെരുവ് നായ ആക്രമണത്തില്‍ പരുക്കേറ്റ രണ്ട് വിദ്യാർഥിനികള്‍ ആശുപത്രിയില്‍

ബെംഗളൂരു: ബെംഗളൂരുവിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ രണ്ട് കോളേജ് വിദ്യാർഥിനികൾക്ക് പരുക്ക്....

ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ

ബെംഗളൂരു: 28-ാമത്‌ ബെംഗളൂരു ടെക് സമ്മിറ്റ് നവംബർ 18 മുതൽ 20...

Related News

Popular Categories

You cannot copy content of this page