ബെംഗളൂരു: ബെംഗളൂരു യെലഹങ്ക എയർഫോഴ്സ് സ്റ്റേഷൻ അഡ്മിൻ ഓഫീസര്‍ കെ പി പത്മകുമാർ 36 വർഷത്തെ സേവനം പൂർത്തിയാക്കി സർവീസിൽ നിന്നും വിരമിച്ചു. മൂവാറ്റുപുഴ, വാരപ്പെട്ടി സ്വദേശിയാണ്. ബെംഗളൂരു കെ ആർ പുരം ഉദയനഗര്‍ രാമാനുജപ്പാ ലേഔട്ടിലാണ് താമസം.
ബെംഗളൂരുവിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളില്‍ സജീവമായ പി പത്മകുമാർ നിലവിൽ ബെംഗളൂരു കലാവേദിയുടെ ജനറൽ സെക്രട്ടറി, കെ എൻഎസ്എസ് വിമാനപുര കരയോഗം പ്രസിഡന്റ്, വൈസ് മെൻസ് ക്ലബ് ഇന്ദിരാനഗർ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവർത്തിക്കുന്നു.
ഭാര്യ: സിന്ധു പത്മകുമാർ, മക്കൾ: അഞ്ജലി പത്മകുമാർ, അർച്ചന പത്മകുമാർ.
<BR>
TAGS : RETIREMENT













