തിരുവനന്തപുരം; നോർക്ക റൂട്ട്സിന്റെ ട്രിപ്പിൾ വിൻ പദ്ധതിയുടെ ഭാഗമായി ജർമ്മനിയിൽ കെയർ ഹോമുകളിൽ 100 നഴ്സുമാർക്ക് അവസരം.നഴ്സിംഗിൽ ബി.എസ് സി / പോസ്റ്റ് ബി.എസ് സി വിദ്യാഭ്യാസ യോഗ്യത അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയ്ക്കു ശേഷം രണ്ടുവർഷത്തെ പ്രവൃത്തി പരിചയം വേണം. വയോജന പരിചരണം/പാലിയേറ്റീവ് കെയർ/ജറിയാട്രിക് എന്നിവയിൽ 2 വർഷം പ്രവൃത്തി പരിചയമുള്ളവർക്കും ജർമ്മൻ ഭാഷയിൽ ബി1, ബി 2 യോഗ്യതയുള്ളവർക്കും മുൻഗണനയുണ്ട്. പ്രായപരിധി 38 വയസ്. താത്പര്യമുളളവർ [email protected] ലേക്ക് വിശദമായ സി.വി, ജർമ്മൻ ഭാഷായോഗ്യത (ഓപ്ഷണൽ), വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, പ്രവൃത്തി പരിചയമുൾപ്പെടെയുള്ള മറ്റ് അവശ്യരേഖകളുടെ പകർപ്പുകൾ സഹിതം ഒക്ടോബർ 10നകം അപേക്ഷിക്കണം.
.ർക്ക റൂട്ട്സും ജർമ്മൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും ജർമ്മൻ ഏജൻസി ഫോർ ഇന്റർനാഷണൽ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന നഴ്സുമാരുടെ റിക്രൂട്ട്മെന്റ് പദ്ധതിയാണ് ട്രിപ്പിള്‍ വിന്. ഭാഷാ പരിശീലനത്തോടൊപ്പം പ്ലേസ്മെന്റ്, നഴ്സിങ് രജിസ്ട്രേഷന്, വീസ ഉള്‍പ്പെടെയുളള യാത്രാരേഖകള്‍ ലഭ്യമാക്കുന്നതിലും സമഗ്രമായ സഹായം പദ്ധതിവഴി ലഭിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദർശിക്കുക. അല്ലെങ്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാവുന്നതാണ്.
<BR>
TAGS : NORKA ROOTS | CAREER
SUMMARY : 100 Nurses Vacancy in Care Homes in Germany