വിശാഖപട്ടണം: സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായി എളമരം കരീമിനെ തിരഞ്ഞെടുത്തു. ഈ പദവിയിലെത്തുന്ന ആദ്യ മലയാളിയാണ്. വിശാഖപട്ടണത്ത് നടന്ന പതിനെട്ടാം അഖിലേന്ത്യ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
തപൻ സെൻ, കെ ഹേമലത, ടി പി രാമകൃഷ്ണൻ, ജെ മേഴ്സിക്കുട്ടിയമ്മ, പി നന്ദകുമാർ, കെ ചന്ദ്രൻപിള്ള, ജി ബേബിറാണി എന്നിവർ വൈസ് പ്രസിഡന്റുമാരാണ്. കെ എൻ ഗോപിനാഥ്, ദീപ കെ രാജൻ, ജി സുകുമാരൻ, ഡി ഡി രാമാനന്ദൻ, എ ആർ സിന്ധു, എസ് കണ്ണൻ, ഉഷ റാണി, സുരേഖ, മീനാക്ഷി സുന്ദരം തുടങ്ങിയവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തിട്ടുണ്ട്. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായതോടെ എളമരം കരീം സിഐടിയു സംസ്ഥാന സെക്രട്ടറി പദം ഒഴിയും.
SUMMARY: Elamaram Kareem is CITU National General Secretary; the first Malayali to hold the position














