സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്ത്യൻ വംശജ നവനീതം നവി പിള്ളയ്‌ക്ക്

സ്ററോക്കോം: അന്താരാഷ്ട്ര നിയമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും ലോകമെമ്പാടും സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമായി വിലമതിക്കാനാവാത്ത സംഭാവനകള്‍ നല്‍കിയ ഇന്ത്യൻ വംശജയായ ദക്ഷിണാഫ്രിക്കൻ നിയമജ്ഞ നവനീതം നവി പിള്ളയ്ക്ക് 2026-ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ചിരിക്കുന്നു. നോർവീജിയൻ നൊബേല്‍ കമ്മിറ്റിയാണ് ഒക്ടോബർ 9 ന് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.

മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെയും നീതിപൂർവ്വമായ ഇടപെടലുകളിലൂടെയും ആഗോളതലത്തില്‍ ശ്രദ്ധേയയായ നവി പിള്ളയുടെ ഈ നേട്ടം അന്താരാഷ്ട്ര നിയമരംഗത്തെ ചരിത്രപരമായ അടയാളപ്പെടുത്തലാണ്. സാഹിത്യം, രസതന്ത്രം, ഭൗതികശാസ്ത്രം, വൈദ്യശാസ്ത്രം എന്നിവയിലെ പുരസ്കാര പ്രഖ്യാപനങ്ങള്‍ പൂർത്തിയായതിന് പിന്നാലെയാണ് ഈ കൊല്ലത്തെ അഞ്ചാമത്തെ പ്രഖ്യാപനമായി സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം ലോകത്തിന് മുന്നിലെത്തുന്നത്.

ഇത്തവണത്തെ സമ്മാനത്തിനായി 287 നാമനിർദ്ദേശങ്ങളാണ് ലഭിച്ചിരുന്നത്. ഇതില്‍ കാല്‍ഭാഗത്തോളം വിവിധ സംഘടനകളായിരുന്നു. അന്താരാഷ്ട്ര സ്പേസ് സ്റ്റേഷൻ, സുഡാനിലെ ദുരിതാശ്വാസ സംഘങ്ങള്‍, ഉക്രൈനിലെ കുട്ടികളുടെ അവകാശ പ്രവർത്തകർ, രണ്ട് പ്രധാന അന്താരാഷ്ട്ര കോടതികള്‍ എന്നിവയും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി, അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചിരുന്നതായി നിരീക്ഷകർ ചൂണ്ടിക്കാണിച്ചിരുന്നു.

കഴിഞ്ഞ വർഷം വെനസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറീന മച്ചാഡോയ്ക്കാണ് പുരസ്കാരം ലഭിച്ചിരുന്നത്. വെനസ്വേലയില്‍ ജനാധിപത്യം വീണ്ടെടുക്കാൻ നടത്തിയ പോരാട്ട മുൻകൈകളെ മാനിച്ചായിരുന്നു അത്.

SUMMARY: Nobel Peace Prize for Navanethem ‘Navi’ Pillay, of Indian origin

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഡല്‍ഹിയില്‍ മലിനീകരണം അതിരൂക്ഷം; ബി.എസ്. 6 വാഹനങ്ങള്‍ മതിയെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: വായുമലിനീകരണം രൂക്ഷമാകുന്ന ശൈത്യകാല മാസങ്ങളില്‍ ഡല്‍ഹിയില്‍ ബി.എസ്-6 മലിനീകരണ നിയന്ത്രണ...

സാധു വാസ്വാനി ജയന്തി; ബെംഗളൂരുവിൽ നാളെ മാംസവിൽപ്പനക്ക് നിരോധനം

ബെംഗളൂരു: സാധു വാസ്വാനി ജയന്തിയോടനുബന്ധിച്ച് നാളെ ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി പരിധിയിൽ...

സ്വകാര്യ മേഖലയില്‍ കന്നഡിഗർക്ക് തൊഴിൽസംവരണം; ഡിസംബർ 12ന് ബെംഗളൂരുവിൽ വൻ റാലി

ബെംഗളൂരു: സ്വകാര്യ മേഖലയിലെ തൊഴിൽ അവസരങ്ങളിൽ കന്നഡിഗർക്ക് സംവരണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കർണാടക...

ബെംഗളൂരുവിൽ 10 മെഗാ ട്രീ പാർക്കുകൾ; 150 കോടി രൂപയുടെ പദ്ധതി മന്ത്രിസഭയുടെ പരിഗണനയ്ക്ക്

ബെംഗളൂരു: നഗരത്തിലെ പച്ചപ്പും ജൈവവൈവിധ്യവും വർധിപ്പിക്കുന്നതിന്റെ ഭാഗമായി ബെംഗളൂരുവിലും പരിസരങ്ങളിലുമായി 10...

മാതമംഗലത്തെ രാധാകൃഷ്ണൻ വധക്കേസ് പ്രതി എൻ.കെ. സന്തോഷ് തൂങ്ങിമരിച്ച നിലയിൽ

കണ്ണൂർ മാതമംഗലം കൈതപ്രത്ത് ഗുഡ്‌സ് ഓട്ടോ ഡ്രൈവർ കെ.കെ. രാധാകൃഷ്ണനെ വെടിവെച്ച്...

പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നു; പേരും തീരുമാനിച്ചു, പ്രഖ്യാപനവുമായി മുഖ്യമന്ത്രി സുവേന്ദു അധികാരി

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്നുവെന്ന പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി സുവേന്ദു...

ബെംഗളൂരുവിൽ ഹെൽമെറ്റില്ലാതെ വാഹനമോടിച്ച കേസുകൾ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയിലധികം; 10 മാസത്തിനിടെ പിഴ ചുമത്തിയത് 42.90 ലക്ഷം പേർക്ക്

ബെംഗളൂരു: ബെംഗളൂരുവിൽ ഹെൽമറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിച്ചതിന് 2026ലെ ആദ്യ പത്ത് മാസത്തിനിടെ...

യാത്രക്കാരുടെ എണ്ണത്തിൽ വർധന; സാമ്പത്തിക ചെലവ് വർധിച്ചതോടെ നമ്മ മെട്രോയ്ക്ക് 1,710 കോടി രൂപയുടെ നഷ്ടമെന്ന് കണക്കുകൾ

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയിൽ യാത്രക്കാരുടെ എണ്ണവും ടിക്കറ്റ് വരുമാനവും ഗണ്യമായി...

Related Articles

Popular Categories