കണ്ണൂർ: പയ്യാമ്പലത്ത് കടലില്‍ കുളിക്കാനിറങ്ങിയ മൂന്നുപേര്‍ മരിച്ചു. കര്‍ണാടക സ്വദേശികളായ അഫ്‌നാന്‍, റഹാനുദ്ദീന്‍, അഫ്‌റാസ് എന്നിവരാണ് മരിച്ചത്. എട്ടുപേരടങ്ങുന്ന സംഘം പ്രദേശത്തെ റിസോര്‍ട്ടില്‍ താമസിച്ചുവരികയായിരുന്നു. ഇവരെല്ലാം ബെംഗളൂരുവില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാർഥികളാണ്. രാവിലെ എട്ടംഗസംഘം കടലില്‍ കുളിക്കാനിറങ്ങി.
ഇതിനിടെയാണ് മൂന്നുപേര്‍ തിരയില്‍പ്പെട്ടത്. രണ്ടുപേരെ നാട്ടുകാരും മറ്റുള്ളവരും ചേര്‍ന്ന് കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സാധാരണയായി ആരും കുളിക്കാനിറങ്ങാത്ത ഭാഗത്താണ് കര്‍ണാടക സ്വദേശികള്‍ കടലിലിറങ്ങിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
Three people died while bathing in the sea at Payyambalam, Kannur














