തിരുവനന്തപുരം: നിർത്തിയിട്ടിരുന്ന ബൈക്കിന് പിന്നില്‍ ടിപ്പർ ലോറിയിടിച്ച് രണ്ട് പേർ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ പ്രാവച്ചമ്പലത്ത് ആണ് സംഭവം. വിഴിഞ്ഞം സ്വദേശി അമലും ആലപ്പുഴ സ്വദേശി ദേവികയുമാണ് മരിച്ചത്. ഇന്ന് ഉച്ചയോട് കൂടിയാണ് സംഭവം. സുഹൃത്തുക്കളായ ഇവർ സഞ്ചരിച്ച ബൈക്ക് പള്ളിച്ചല്‍ ഭാഗത്തേക്ക് തിരിയുന്ന സമയത്താണ് അപകടം.
സിഗ്നലെത്തിയപ്പോള്‍ ബൈക്ക് നിർത്തി തിരിയാൻ തയ്യാറെടുക്കുകയായിരുന്നു. അപ്പോഴാണ് പിന്നില്‍ നിന്നെത്തിയ ടിപ്പർ ലോറി പാഞ്ഞെത്തി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും ഉടൻ തന്നെ ജനറല്‍ ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ടു പേരും തലസ്ഥാനത്തെ പിഎസ്‍സി കോച്ചിംഗ് സെൻ്ററില്‍ പഠിക്കുകയാണ്.
SUMMARY: Tipper hits bike parked at traffic light; friends die














