തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സപ്ളിമെന്ററി വോട്ടർ പട്ടിക പുറത്തിറക്കി. 2,67,587 വോട്ടുകളാണ് പുതിയതായി ചേർത്തത്. സംസ്ഥാനത്ത് ആകെയുള്ളത് 2,86,6271 വോട്ടർമാർ. 34,745 വോട്ടുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്തു. ഇന്നലെ അർദ്ധരാത്രിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പട്ടിക പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്.
അതേസമയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രികാ സമർപ്പണം ആരംഭിച്ചു. നവംബർ 21ന് പത്രികാ സമർപ്പണത്തിനുള്ള സമയപരിധി അവസാനിക്കും. തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട മാതൃകാ പെരുമാറ്റ സംഹിത സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു. ഡിസംബർ 9,11 തീയതികളിലായാണ് വോട്ടെടുപ്പ്. വോട്ടെണ്ണൽ ഡിസംബർ 13ന്.
SUMMARY: 2.86 crore voters in Kerala; 34,745 votes removed, supplementary voter list released













