മൈസൂരു: ബന്ദിപുർ കടുവ സംരക്ഷണ കേന്ദ്രത്തിൽ 20 കുരങ്ങുകളുടെ ജഡം 2 ബാഗുകളിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാമരാജ്നഗർ ജില്ലയിലെ മേൽകമ്മനഹള്ളിയിലാണ് സംഭവം. വിഷം കൊടുത്തു കൊന്നതാണെന്നാണ് സംശയിക്കുന്നത്.
നേരത്തേ ചാമരാജ്നഗറിലെ എംഎം ഹിൽസ് വന്യജീവി സംരക്ഷണ കേന്ദ്രത്തിൽ പെൺ കടുവയെയും 4 കുഞ്ഞുങ്ങളെയും ചത്തനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇവയ്ക്കു വിഷം കൊടുത്ത് കൊന്നതാണെന്ന് തെളിഞ്ഞിരുന്നു.
SUMMARY: 20 monkeys found dead in Bandipur tiger reserve