Follow News Bengaluru on Google news

കര്‍ണാടക പ്രവാസി കോൺഗ്രസ് കോവിഡ് റിലീഫ് പ്രവര്‍ത്തനം

ബെംഗളുരു :  കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കെ ആർ പുരം, വിജന പുര, ബി നാരായണപുരം, എ നാരായണപുരം എന്നീ സ്ഥലങ്ങളിൽ സൗജന്യമായി 200 പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.

കെപിസിയുടെ വിവിധ അസംബ്ലി കമ്മറ്റികളുടെ നേതൃത്വത്തിലാണു കഴിഞ്ഞ മുപ്പത് ദിവസങ്ങളിൽ ലോക്കഡോൺ മൂലം ദുരിതത്തിലായ 3200 കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ വിതരണം ചെയ്തത്.

മാറത്തഹള്ളി, വൈറ്റ് ഫീൽഡ്,  ബൊമ്മസാന്ദ്ര,  ഇലക്ട്രോണിക് സിറ്റി, ജിഗ്നി, ഹുളിമംഗള, ബേഗുർ, ബന്നാർഘട്ട റോഡ്, അഞ്ജനാപുര,ഉത്തരഹള്ളി, മാഗഡി റോഡ്,  കെമ്പാപുര, ദീപാഞ്ജലി നഗർ, ലാരിപാലയ, നയന്തഹള്ളി, ടി ദാസറഹള്ളി, സുൽത്താൻ പാളയ, കമ്മനഹള്ളി, ബൈരത്തി, ഹോരമാവു അഗ്രെ , മാര്ഗോന്ദനഹള്ളി, രാമമൂർത്തി നഗർ, വിജനപുര, ഉദയ നഗർ, ബി നാരായണപുരം, എ നാരായണപുരം, കഗ്ഗദാസപുര, മഹാദേവപുര, ബുദിഗെരെ, അവലഹള്ളി മുതലായ പ്രദേശങ്ങളിലാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തത്.

അരി -5kgs, പഞ്ചസാര-1kg, ഉപ്പ്-1kg,മുളക് പൊടി-100gms, മല്ലി പൊടി-100gms,മഞ്ഞൾ പൊടി-100gms, പരിപ്പ്-1kg,ആട്ട-2kgs,എണ്ണ-1litre,റവ-1kgs  മുതലായ റേഷൻ സാമഗ്രിഹികൾ അടങ്ങിയ കിറ്റുകളാണ് ആണ് വിതരണം ചെയ്തത്.

മഹാമാരിയുടെ കാലത്ത് ബെംഗളുരു  നഗരത്തിലെ കഷ്ടത അനുഭവിക്കുന്ന മനുഷ്യരുടെ വിശപ്പകറ്റുവാൻ എല്ലാദിവസവും ആയിരത്തിലധികം പാകം ചെയ്ത ഭക്ഷണവും വിതരണം ചെയ്യുന്നുണ്ട്. കെ ആർ പുരം, ഹെന്നൂർ റോഡ്, മാഗഡി റോഡ്,  ബന്നാര്‍ഘട്ട റോഡ് എന്നിവയുടെ ഏരിയ അംഗങ്ങള്‍  പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കോവിഡ് ഭീതിയിൽ കഴിയുന്നവർക്ക് കെപിസിയുടെ നേതൃത്വത്തിൽ ഫ്രീ കൗൺസിലിംഗും കഴിഞ്ഞ 12 ദിവസമായി നടന്നുവരുന്നുണ്ട്. കൗൺസിലിംഗ് മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ലഭ്യമാണ്.

കൗൺസിലിംഗ് താല്പര്യമുള്ളവർ താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടുക

@ 994507 6768 Dr. Sanjay Peerapur (Kannada and English)

@ 988655 2137 Prof: Jasmine Joseph (English and Malayalam).

@ 944872 1208 Dr. Hemalatha R (Hindi and English).

@ 963275 8060 Prof. Avinash (Kannada and English)

ലോക്ക് ഡൌൺ കാരണം പുറത്തു പോകാൻ കഴിയാതെ ബുദ്ധിമുട്ട് അനുഭവിക്കുന്ന വയോധികർക്കു ആവശ്യമുള്ള മരുന്നുകൾ, പലവ്യഞ്ചനങ്ങള്‍  മുതലായവ കെ പി സിയുടെ വോളന്റീർസ് എത്തിച്ചു നൽകുന്നുണ്ടെന്ന്  പ്രസിഡന്റ്‌ അഡ്വക്കേറ്റ് സത്യൻ പുത്തൂർ, ജനറൽ സെക്രട്ടറി വിനു തോമസ് എന്നിവർ അറിയിച്ചു.

കൂടാതെ ലോക്ക് ഡൌണ്‍ കാലം സര്‍ഗാത്മകമായി ഉപയോഗപെടുത്താന്‍ വിവിധ നഴ്സിംഗ് അസോസിയേഷനുകളോട് സഹകരിച്ച് നഴ്സ്മാരും മറ്റു ആരോഗ്യപ്രവർത്തകരുടെയും സുപ്രധാന പങ്കിനെ പ്രതിഫലിപ്പിക്കുന്ന ചെറുകഥകളും കവിതകളും കെപിസി ക്ഷണിച്ചിട്ടുണ്ട്. മലയാളം, കന്നഡ. ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് മത്സരം.

കൂടുതൽ വിവരങ്ങൾക്കു  കെ പി സി യുടെ ഹെൽപ് ഡെസ്‌കുമായി ബന്ധപെടുക.

നമ്പറുകൾ: 8904056070 എ ആര്‍ രാജേന്ദ്രൻ, 9739559897 ജെയ്സൺ ലൂക്കോസ്,9845747452 അലക്സ്‌ ജോസഫ്, 9986894664 സുമോജ്. 9845900002 ബിനു ദിവാകരൻ.


ന്യൂസ് ബെംഗളൂരുവിന്റെ ന്യൂസ് ആപ്പ് ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്. ഇതൊരു ഓഡിയോ അധിഷ്ഠിത ആപ്ലിക്കേഷനാണ്. അതായത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം വാര്‍ത്തയുടെ ഒന്നിച്ചുള്ള ഓഡിയോ ബട്ടണ്‍ അമര്‍ത്തിയാല്‍ നമ്മുക്ക് വാര്‍ത്ത കേള്‍ക്കാനും സാധിക്കും. ഡൗണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് ⏩

വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ മൊബൈൽ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ

ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കില്‍ വിളിക്കുക : 888 4227 444


മലയാളം ഓഡിയോ ലഭിക്കുന്നതില്‍ തടസ്സമുണ്ടെങ്കില്‍ (ചില മൊബൈല്‍ ഡിവൈസുകളില്‍ മലയാളത്തിന് പകരം ഇംഗ്ലീഷ് മാത്രമേ ലഭിക്കുന്നുവെങ്കില്‍) താഴെ കൊടുത്തിരിക്കുന്ന ഗൂഗിളിന്റെ ഓഡിയോ എക്സ്റ്റന്‍ഷന്‍ കൂടി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്.👇

DOWNLOAD GOOGLE TEXT-TO-SPEECHശ്രദ്ധിക്കുക : താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. നിങ്ങളുടെ അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം എഴുതുക. വാര്‍ത്തകളോട് പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. കേന്ദ്രസര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്ക് എതിരായുള്ള അധിക്ഷേപങ്ങള്‍ നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും അറിയാം

Leave A Reply

Your email address will not be published.