ബെംഗളൂരു: 2025-ലെ ബുക് ബ്രഹ്‌മ സാഹിത്യപുരസ്‌കാരത്തിന് എഴുത്തുകാരി കെ.ആര്‍. മീര അര്‍ഹയായി. രണ്ട് ലക്ഷംരൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ദക്ഷിണേന്ത്യന്‍ സാഹിത്യത്തിന് അമൂല്യമായ സംഭാവനകള്‍ നല്‍കിയ എഴുത്തുകാര്‍ക്കുള്ള അംഗീകാരമായി നല്‍കിവരുന്ന പുരസ്‌കാരമാണിത്.
ബുക് ബ്രഹ്മ സാഹിത്യോത്സവത്തിന്റെ സമാപന ദിനമായ ഓഗസ്റ്റ് 10ന് ബെംഗളൂരുവിലെ സെന്റ് ജോൺസ് ഓഡിറ്റോറിയത്തിൽ വച്ചാണ് അവാർഡ് ദാന ചടങ്ങ് നടക്കുക. ഓഗസ്റ്റ് എട്ട് മുതൽ പത്ത് വരെ നടക്കുന്ന സാഹിത്യോത്സവത്തിൽ സാഹിത്യത്തെയും എഴുത്തിനെയും കുറിച്ചുള്ള തന്റെ ഉൾക്കാഴ്ചകളും കാഴ്ചപ്പാടുകളും പങ്കുവച്ചുകൊണ്ട് കെ.ആർ. മീര പ്രഭാഷണം നടത്തും.
SUMMARY: 2025 Book Brahma Sahitya Puraskaram K.R. To Meera