ബെംഗളൂരു: കര്‍ണാടകയില്‍ 422 മെഡിക്കൽ പിജി സീറ്റിനുകൂടി അനുമതിനൽകി ദേശീയ മെഡിക്കൽ കമ്മിഷൻ (എൻഎംസി). ഇതോടെ സർക്കാർ മെഡിക്കൽ കോളേജുകളിലെ ആകെ പിജി സീറ്റുകൾ 2116 ആയി ഉയർന്നു. 20 വിഭാഗത്തിലായിട്ടാണ് പുതിയസീറ്റുകൾ അനുവദിച്ചിരിക്കുന്നത്.
പുതുതായി 572 സീറ്റിനായിരുന്നു സർക്കാർ അനുമതിതേടിയതെന്ന് കർണാടക മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ശരൺ പ്രകാശ് പാട്ടീൽ പറഞ്ഞു. “572 പിജി സീറ്റുകൾക്കാണ് ഞങ്ങൾ എൻഎംസിയോട് ആവശ്യപ്പെട്ടിരുന്നത്, പക്ഷേ അവർ 422 സീറ്റുകൾ അംഗീകരിച്ചു. കഴിഞ്ഞ വർഷം ആകെ സീറ്റുകളുടെ എണ്ണം 1,694 ആയിരുന്നു. കൂടാതെ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെ വർദ്ധനവ് എൻഎംസി ഇതുവരെ തീരുമാനിച്ചിട്ടില്ല. അവ അനുവദിച്ചുകഴിഞ്ഞാൽ, സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകളുടെ വിഹിതം കൂടി സർക്കാരിന് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
SUMMARY: 422 more medical PG seats in Karnataka