50-ാമത് വയലാര്‍ പുരസ്കാരം ആര്‍ രാജശ്രീക്ക്

തിരുവനന്തപുരം: 2026ലെ വയലാർ രാമവർമ്മ മെമ്മോറിയല്‍ സാഹിത്യ അവാർഡ് ആർ. രാജശ്രീയ്ക്ക്. ആത്രേയകം എന്ന കൃതിക്കാണ് പുരസ്കാരം. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ചേർന്ന ജഡ്ജിംഗ് കമ്മിറ്റിയുടെ ശുപാർശ വയലാർ രാമവർമ്മ മെമ്മോറിയല്‍ ട്രസ്റ്റ് അംഗീകരിച്ചു. ഒ. വി. ഉഷ, സുഭാഷ് ചന്ദ്രൻ, വി. വി. വിജയകുമാർ എന്നിവരാണ് ജഡ്ജിംഗ് കമ്മിറ്റി അംഗങ്ങള്‍. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ വെങ്കലത്തില്‍ നിർമ്മിച്ച ശില്പവും പ്രശസ്തിപത്രവുമാണ് അവാർഡ്.

അവാർഡ് തുക നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വയലാറിന്റെ 50-ാം സ്മൃതിയും അൻപതാം വയലാർ അവാർഡ് സമർപ്പണവും സമന്വയിപ്പിച്ച്‌ ഒരു വർഷക്കാലമായി നടത്തിവരുന്ന “വയലാർ വർഷം 2025-26” പരിപാടികളുടെ സമാപനവും 50-ാമത് വയലാർ സാഹിത്യ അവാർഡ് സമർപ്പണവും വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27ന് വൈകുന്നേരം 5:30ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ വച്ച്‌ നടത്തും.

സംസ്ഥാന മുഖ്യമന്ത്രി വി. ഡി. സതീശൻ അവാർഡ് സമർപ്പിക്കും. വയലാർ വർഷം ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികള്‍ക്ക് സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് സമ്മാനങ്ങള്‍ നല്‍കും. അവാർഡ് നല്‍കുന്ന പ്രസക്ത വർഷത്തിന് മുൻപുള്ള അഞ്ച് വർഷങ്ങള്‍ക്കുള്ളില്‍ പ്രഥമ പ്രസിദ്ധീകരണം നടത്തിയ മലയാള സാഹിത്യ ശാഖയിലെ മൗലിക കൃതികളില്‍ നിന്നാണ് അവാർഡിന് അർഹമായ കൃതി തെരഞ്ഞെടുത്തത്.

SUMMARY: 50th Vayalar Award for R. Rajasree

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

പത്മജയ്ക്ക് പിന്നാലെ പത്മിനി തോമസും ബിജെപി വിട്ടു

തിരുവനന്തപുരം: പത്മജക്ക് പിന്നാലെ ബിജെപി വിട്ട് പത്മിനിയും. ബിജെപി വിട്ട പത്മിനി...

സ്വര്‍ണവില കുത്തനെ താഴേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയില്‍ വൻ ഇടിവ്. ഇന്ന് പവന് ഒറ്റയടിക്ക് 3,760...

സത്യസായി ബാബ ജയന്തി; ആന്ധ്രയില്‍ നിന്നും ബെംഗളൂരു വഴി തിരുവനന്തപുരത്തേക്ക് സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: സത്യസായി ബാബയുടെ 101-ാം ജയന്തിയാഘോഷങ്ങളോടനുബന്ധിച്ച് പുട്ടപർത്തിയിലേക്കുള്ള  (ശ്രീ സത്യസായി പ്രശാന്തി...

നോർക്ക കെയർ ഇൻഷുറൻസ് പ്രീമിയം വർധന പിൻവലിക്കണം; ബെംഗളൂരു മലയാളി ഫോറത്തിന്റെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്ക് നിവേദനം

ബെംഗളൂരു: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പ്രീമിയം വർധന പിൻവലിക്കണമെന്ന ആവശ്യവുമായി...

പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി നാലുവയസ്സുകാരന് ദാരുണാന്ത്യം

കൊച്ചി: പ്ലൈവുഡ് കമ്പനിയിലെ യന്ത്രത്തില്‍ കുടുങ്ങി ബംഗാള്‍ സ്വദേശിയായ നാലുവയസ്സുകാരന്‍ മരിച്ചു....

ബെംഗളൂരുവിൽ പുതിയ എ.ഐ. കേന്ദ്രവുമായി കൗച്ച്ബേസ്; വേൾഡ് ട്രേഡ് സെന്ററിൽ ഏഷ്യ-പസഫിക് ആസ്ഥാനം തുറന്നു

ബെംഗളൂരു: ആഗോള ഡാറ്റാബേസ് സാങ്കേതികവിദ്യാ കമ്പനിയായ കൗച്ച്ബേസ് ബെംഗളൂരുവിൽ പുതിയ ഏഷ്യ-പസഫിക്...

ബെംഗളൂരു നഗരസഭാ തിരഞ്ഞെടുപ്പ് വൈകില്ലെന്ന് ഡി.കെ. ശിവകുമാർ

ബെംഗളൂരു: ഗ്രേറ്റർ ബെംഗളൂരു അതോറിറ്റിക്ക് (GBA) കീഴിലുള്ള അഞ്ച് സിറ്റി കോർപ്പറേഷനുകളിലേക്കുള്ള...

ശബരിമലയില്‍ വിര്‍ച്വല്‍ ക്യൂ സ്ലോട്ടുകള്‍ നിറഞ്ഞിട്ടും ഭക്തര്‍ എത്തുന്നില്ല; അസ്വാഭാവികതയുണ്ടോയെന്ന് അന്വേഷിക്കാൻ മന്ത്രിയുടെ നിര്‍ദേശം

പത്തനംതിട്ട: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവില്‍ ശബരിമലയില്‍ ദർശനത്തിനായി ഓണ്‍ലൈൻ വഴി സ്ലോട്ടുകള്‍...

Related Articles

Popular Categories