ബെംഗളൂരു: സുവർണ കർണാടക കേരളസമാജം കന്റോൻമെന്റ് സോണിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. സോണൽ ചെയർമാൻ സുധാകരന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്ഥാപക അംഗങ്ങളായ വിജയന്‍ നായര്‍,എം ഡി വിശ്വനാഥന്‍ നായര്‍ എന്നിവര്‍ പങ്കെടുത്തു.
നാടൻപാട്ടുകൾ, നാടൻ ഓണക്കളികൾ, വിവിധ കലാ-കായിക മത്സരങ്ങൾ, ഓണസദ്യ എന്നിവ ഉണ്ടായിരുന്നു. പ്രോഗ്രം കമ്മിറ്റി കൺവീനർ അജു അയ് കുത്തൂർ, ജോയിന്റ് കൺവീനർ വിജയലക്ഷ്മി, ലേഡീസ് വിംഗ് ചെയർപേഴ്സൺ വീണ ഉണ്ണികൃഷ്ണൻ, യൂത്ത് ചെയർമാൻ രതീഷ്, മറ്റു ഭാരവാഹികൾ, പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. സോണൽ കൺവീനർ സരിത പ്രകാശ് നന്ദി പറഞ്ഞു.
SUMMARY: Suvarna Karnataka Kerala Samajam Cantonment Zone Onam Celebrations
















