Monday, January 5, 2026
17.9 C
Bengaluru

തിരുപ്പതി ക്ഷേത്രത്തിലെ ടിക്കറ്റ് കൗണ്ടറിലേ തിക്കിലും തിരക്കിലുംപെട്ട് 6 മരണം; നിരവധി പേര്‍ക്ക് പരുക്ക്

ഹൈദരാബാദ്: തിരുപ്പതി തിരുമല വെങ്കടേശ്വര ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച സന്ധ്യയോടെയാണ് സംഭവം. വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠദ്വാര ദര്‍ശനത്തിന്റെ ടോക്കണ്‍ വിതരണ കൗണ്ടറിന് മുമ്പിലാണ് തിക്കും തിരക്കുമുണ്ടായത്. കൂപ്പണ്‍ വിതരണ കൗണ്ടറിന് മുന്നിലേക്ക് ആളുകള്‍ ഇടിച്ചു കയറിയതോടെയാണ് അപകടമുണ്ടായത്. തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ വന്നതോടെയാണ് അപകടമുണ്ടായത്.

തിരക്കിൽ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. പോലീസ് ആള്‍ക്കൂട്ടത്തെ തടഞ്ഞെങ്കിലും തിരക്ക് നിയന്ത്രണാധീതമായിരുന്നു.

നാളെ രാവിലെ മുതൽ ആരംഭിക്കുന്ന കൂപ്പണ്‍ വിതരണത്തിന് ഇന്ന് തന്നെ അവിടെ ആയിരകണക്കിന് പേരാണ് എത്തിയത്. രാത്രി തന്നെ ആളുകൾ വന്ന് ക്യൂവിൽ നിൽക്കാറുണ്ട്. രാത്രി ക്യൂവിലേക്ക് ആളുകളെ കടത്തി വിട്ട് തുടങ്ങിയപ്പോൾ ആണ് ഉന്തും തള്ളും തിരക്കും ഉണ്ടായത്.സ്ഥലത്ത് ഇപ്പോഴും തിരക്ക് നിയന്ത്രണ വിധേയമായിട്ടില്ല. കൃത്യമായ തിക്കും തിരക്കും നിയന്ത്രിക്കാൻ സംവിധാനം ഉണ്ടായിരുന്നില്ല. ദുരന്തമുണ്ടായതിന് പിന്നാലെ ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന സാഹചര്യമാണുള്ളത്. മരിച്ചവരിൽ മൂന്നു പേര്‍ സ്ത്രീകളാണ്. ഇവരിൽ ഒരാള്‍ തമിഴ്നാട് സേലം സ്വദേശിനിയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരിൽ ഒരാള്‍.

സംഭവത്തില്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി അധികൃതര്‍ അറിയിച്ചു. ഉയര്‍ന്ന ഉദ്യോഗസ്ഥരോട് സംഭവസ്ഥലത്തേക്ക് പോകാനും ആവശ്യമായ ആശ്വാസനടപടികള്‍ സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
<BR>
TAGS : STAMPEDE | THIRUPATI
SUMMARY : 6 dead, many injured in stampede at Tirupati temple ticket counter

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

പ്രതികളുമായി പോയ പോലിസ് ജീപ്പിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി; 5 പേർക്ക് പരുക്ക്

അടൂർ: പത്തനംതിട്ട അടൂരിൽ കെഎസ്ആർടിസി ബസ് പോലിസ് ജീപ്പിലിടിച്ച് അഞ്ചുപേർക്ക് പരുക്ക്....

മഹാ അന്നദാനം സംഘടിപ്പിച്ചു

ബെംഗളൂരു: ചോക്കസാന്ദ്ര അയ്യപ്പ സേവ സംഘത്തിന്റെ പതിനഞ്ചാമത് മണ്ഡല പൂജ സമാപനത്തിന്റെ...

വെനിസ്വേലയിലെ ഇടക്കാല പ്രസിഡന്റിനെതിരെ ഭീഷണിയുമായി ട്രംപ്

വാഷിങ്ടൺ: വെനിസ്വേലയുടെ ഇടക്കാല പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് വ്യക്തമായ മുന്നറിയിപ്പ് നല്‍കി...

സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തിന്റെ മു​ക​ളി​ല്‍ നി​ന്ന് വീ​ണ് വി​ദ്യാ​ർ​ഥി​നി​ക്ക് പ​രു​ക്ക്

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗവ. ഗേൾസ് ഹയർ സെക്കന്‍ററി സ്‌​കൂ​ള്‍ കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ല്‍...

പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചർ അസോസിയേഷൻ പുതുവത്സരാഘോഷവും കുടുംബ സംഗമവും

ബെംഗളൂരു: പ്രോഗ്രസീവ് ആർട്സ് ആൻഡ് കൾച്ചർ അസോസിയേഷൻ പുതുവത്സരാഘോഷവും കുടുംബ സംഗമവും...

Topics

പരപ്പന അഗ്രഹാര ജയിലിൽ മിന്നൽ പരിശോധന; മൊബൈൽ ഫോണുകളും സിംകാർഡുകളും കണ്ടെടുത്തു 

ബെംഗളൂരു: ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ തടവുകാർക്കിടയിൽ നടത്തിയ മിന്നൽ...

മലയാളി ബേക്കറി ഉടമ യന്ത്രത്തിൽ കുടുങ്ങി മരിച്ചു

ബെംഗളൂരു: ബേക്കറിയില്‍ പലഹാരമുണ്ടാക്കുന്നതിനിടെ യന്ത്രത്തില്‍ വസ്ത്രം കുരുങ്ങി മലയാളി ബേക്കറി ഉടമ...

വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസ്: 28 കാരൻ അറസ്റ്റിൽ

ബെംഗളൂരു: വനിതാ ഡോക്ടറെ പീഡിപ്പിച്ച കേസില്‍ 28 കാരനെ പോലീസ് അറസ്റ്റ്...

ബയപ്പനഹള്ളിയില്‍ 65 ഏക്കർ ട്രീ പാർക്ക് പദ്ധതി; ആദ്യഘട്ടം മാർച്ചിൽ

ബെംഗളൂരു: ബയപ്പനഹള്ളി ന്യൂ ഗവ. ഇലക്ട്രിക്കൽ ഫാക്ടറിക്ക് (എൻ‌.ജി‌.ഇ‌.എഫ്) സമീപം 37.75...

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചു: യൂട്യൂബര്‍ അറസ്റ്റില്‍

ബെംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസില്‍ യൂട്യൂബര്‍ അറസ്റ്റില്‍. തുമകുരു...

ബെംഗളൂരുവിൽ കബൺപാർക്കിനും ലാൽബാഗിനും സമാനമായി 153 ഏക്കറില്‍ ജൈവവൈവിധ്യ പാർക്ക് വരുന്നു

ബെംഗളൂരു: നഗരത്തില്‍ കബൺപാർക്കിനും ലാൽബാഗിനും സമാനമായി മറ്റൊരു പാർക്കുകൂടി വരുന്നു. യെലഹങ്കയ്ക്ക്...

ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക് നീട്ടി

ബെംഗളൂരു: കേരള ആർടിസിയുടെ ഹൊസൂർ–കണ്ണൂർ വാരാന്ത്യ സ്വിഫ്റ്റ് ഡീലക്സ് ബസ് ബെംഗളൂരുവിലേക്ക്...

23-ാമത് ചിത്രസന്തേ ഇന്ന്; കേരളമുൾപ്പെടെ 22 സംസ്ഥാനങ്ങളിൽനിന്നുള്ള 1,500 ചിത്രകാരന്മാര്‍ പങ്കെടുക്കും

ബെംഗളൂരു: 23-ാമത് ചിത്രസന്തേ കുമാര കൃപ റോഡിലെ കർണാടക ചിത്രകലാപരിഷത്തിൽ ഞായറാഴ്ച...

Related News

Popular Categories

You cannot copy content of this page