ബോക്‌സ് ഓഫിസില്‍ കത്തിപ്പടര്‍ന്ന് അല്ലു അര്‍ജുന്റെ പുഷ്പ 2. മൂന്ന് ദിവസത്തില്‍ 600 കോടി ക്ലബ്ബില്‍ ഇടംനേടിയിരിക്കുകയാണ് ചിത്രം. ആഗോളതലത്തില്‍ നിന്നാണ് ചിത്രത്തിന്റെ മുന്നേറ്റം. ഏറ്റവും വേഗത്തില്‍ 600 കോടി കളക്ഷന്‍ നേടുന്ന ഇന്ത്യന്‍ ചിത്രമായിരിക്കുകയാണ് പുഷ്പ 2.
ആദ്യത്തെ മൂന്ന് ദിവസത്തില്‍ 383 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് കളക്റ്റ് ചെയ്തത്. ശനിയാഴ്ച മാത്രം 115.58 കോടിയാണ് ഇന്ത്യയില്‍ നിന്ന് നേടിയത്. ഹിന്ദി വേര്‍ഷനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം വാരിയത്. 73.5 കോടി. തെലുങ്കില്‍ നിന്ന് 31 കോടിയും തമിഴില്‍ നിന്ന് 7.5 കോടിയുമാണ് ചിത്രത്തിന്റെ കളക്ഷന്‍.
ആദ്യത്തെ ദിവസം മുതല്‍ ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് തകര്‍ത്തുകൊണ്ടാണ് പുഷ്പ 2 എത്തിയത്. രാജമൗലി ചിത്രത്തിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ആദ്യദിവസം ഏറ്റവും പണം വാരിയ ചിത്രമായി മാറി. ഹിന്ദിയയില്‍ ഷാരുഖ് ഖാന്റെ ജവാനെയും പുഷ്പ 2 മറികടന്നു. ഇതോടെ അല്ലു അര്‍ജുന്റെ കരിയറിലെ ഏറ്റവും പണം വാരിയ ചിത്രമായിരിക്കുകയാണ് പുഷ്പ 2.
TAGS : PUSHPA 2
SUMMARY : 600 crore on the third day Pushpa 2
കണ്ണൂര്‍: ബെംഗളൂരുവിൽ നിന്നും അന്തർസംസ്ഥാന ബസിൽ ഇരിട്ടിയിലെത്തിയ രണ്ട് യുവാക്കളെ എംഡിഎംഎയുമായി എക്സൈസ് സംഘം പിടികൂടി. നുച്യാട് സ്വദേശികളായ എം.…
ന്യൂഡൽഹി: ആം ആദ്മി പാർടി വിട്ട് ബിജെപിയിൽ ചേർന്ന ഏഴ് രാജ്യസഭാ എംപിമാരുടെ അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എഎപി നേതാവ് സഞ്ജയ് സിങ്…
തിരുവനന്തപുരം: സംസ്ഥാനത്ത് വർധിക്കുന്ന ചൂടിന് ആശ്വാസമായി വേനൽ മഴ. പത്തനംതിട്ട, കോഴിക്കോട് ജില്ലകളിലെ വിവിധയിടങ്ങളിലാണ് മഴ ലഭിച്ചത്. കോഴിക്കോട് മുക്കം, താമരശേരി,…
ബെംഗളൂരു: കര്‍ണാടക നായര്‍ സര്‍വീസ് സൊസൈറ്റി വിമാനപുര കരയോഗം വാര്‍ഷിക കുടുംബസംഗമം 'വിമാനപുര പൂരം 2026' മെയ് 3 ന്…
ബെംഗളൂരു: ബാംഗ്ലൂര്‍ കേരളസമാജം കെആര്‍ പുരം സോണിന്റെ നേതൃത്വത്തില്‍ മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതരായ വിദ്യര്‍ഥികള്‍ക്ക് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു. ലാപ്‌ടോപ്പുകളുടെ…
ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷന്‍ കര്‍ണാടകയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, രക്തദാന ക്യാമ്പും, ഹൂഡി ഗവണ്‍മെന്റ് സ്‌കൂളില്‍…