ബെംഗളൂരു: ബെംഗളൂരുവില്‍ 65 വയസ്സുള്ള സ്ത്രീയെ കൊല്ലപ്പെട്ട നിലയിലും വീട്ടുജോലിക്കാരനെ സംഭവസ്ഥലത്ത് തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി. ബിടിഎം ലേഔട്ട് സെക്കന്റ് സ്റ്റേജിലെ കെഎഎസ് കോളനില്‍ ഇന്നലെ പുലര്‍ച്ചെ നാലരയോടെ സംഭവം. സവിതാ ശങ്കറും (65), തമിഴ്‌നാട് ഹൊസൂര്‍ സ്വദേശി ദേവരാജുവുമാണ് (50) മരിച്ചത്.
ദേവരാജു കഴിഞ്ഞ 10 വര്‍ഷമായി സ്ത്രീയുടെ വീട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. ശനിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് കുറ്റകൃത്യം നടന്നതെന്ന് പോലീസ് പറഞ്ഞു പുലര്‍ച്ചെ സവിതയുടെ ഭര്‍ത്താവ് ദുബായില്‍ നിന്നെത്തിയപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. ഒന്നാം നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന 27 വയസ്സുള്ള മകള്‍ ഇക്കാര്യം അറിഞ്ഞിരുന്നില്ല.
സംഭവത്തില്‍ മൈക്കോ ലേഔട്ട് പോലീസ് കേസെടുത്തു. ബെംഗളൂരു ഈസ്റ്റ് പോലീസ് ജോയിന്റ് കമ്മിഷണര്‍ രമേഷ് ബാനോട്ടിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സംഭവസ്ഥലത്തെത്തി തെളിവെടുത്തു. പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പ്രകാരം കുറ്റകൃത്യത്തില്‍ ലൈംഗികാതിക്രമം ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. അന്വേഷണ ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
SUMMARY: 65-year-old woman murdered, domestic helper found dead at the scene
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…