ഐപിസി കര്‍ണാടക സ്റ്റേറ്റ് വാര്‍ഷിക കണ്വെന്ഷന് സമാപന സംയുക്ത ആരാധനയില്‍ സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ പ്രസംഗിക്കുന്നു.
ബെംഗളൂരു: ജീവിതപ്രതിസന്ധികളെ തരണം ചെയ്യാന്‍ സഹായിക്കുന്നതു പ്രത്യാശയെന്നു പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ.ഇന്ത്യാ പെന്തെക്കൊസ്ത് ദൈവസഭ (ഐപിസി) കര്‍ണാടകയുടെ 39-ാമത് വാര്‍ഷിക കണ്‍വന്‍ഷന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈസ് പ്രസിഡന്റ് പാസ്റ്റര്‍ കെ.വി. ജോസ് അധ്യക്ഷനായിരുന്നു.പാസ്റ്റര്‍ അലക്‌സ് ജോണും പ്രസംഗിച്ചു. പാസ്റ്റര്‍ ഡോ.വര്‍ഗീസ് ഫിലിപ്പ് തിരുവത്താഴ ശുശ്രൂഷയ്ക്ക് മുഖ്യ നേതൃത്വം നല്‍കി.
നാല് ദിവസമായി ഹൊറമാവ് അഗര ഐപിസി ഹെഡ്ക്വാര്‍ട്ടേഴ്‌സ് ഗ്രൗണ്ടില്‍ നടന്ന
കണ്‍വന്‍ഷനില്‍ പാസ്റ്റര്‍മാരായ കെ.വി. ജോസ്, പി.പി.ജോസഫ്,പി.സി. ചെറിയാന്‍, പാസ്റ്റര്‍ ഡോ. വി.പി.ജോസ്, കന്നട പ്രഭാഷകരായ പാസ്റ്റര്‍ വിന്‍സന്റ് അമല്‍ദാസ്, പാസ്റ്റര്‍ പി.ശാമുവേല്‍ എന്നിവര്‍ പ്രസംഗിച്ചു.പാസ്റ്റര്‍ ടൈറ്റസ് ചാക്കോ മൈസൂരു നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ ക്വയര്‍ ഗാനശുശ്രൂഷ നിര്‍വഹിച്ചു.
കണ്‍വെന്‍ഷനില്‍ ബൈബിള്‍ ക്ലാസ്, പൊതുയോഗം, വുമണ്‍സ് ഫെലോഷിപ്പ് സമ്മേളനം, യുവജന വിഭാഗമായ പി.വൈ.പി.എ, സണ്‍ഡേസ്‌ക്കൂള്‍ വാര്‍ഷിക സമ്മേളനം എന്നിവ നടത്തി. കര്‍ണാടകയുടെ ഇതരഭാഗങ്ങളില്‍ നിന്നും നാലായിരത്തിലധികം ശുശ്രൂഷകരും വിശ്വാസികളും പങ്കെടുത്തു.
ജനറല്‍ കണ്‍വീനര്‍ പാസ്റ്റര്‍ കെ.വി. ജോസ് ജോയിന്റ് കണ്‍വീനര്‍മാരായ പാസ്റ്റര്‍ ജിജോയ് മാത്യു, ബിജു എം .പാറേല്‍, പബ്ലിസിറ്റി കണ്‍വീനര്‍ പാസ്റ്റര്‍ ജോര്‍ജ് ഏബ്രഹാം, ഐപിസി എക്‌സിക്യൂട്ടിവ് അംഗങ്ങളായ സെക്രട്ടറി പാസ്റ്റര്‍ വര്‍ഗീസ് മാത്യൂ, ജോയിന്റ് സെക്രട്ടറി പി .പി . പോള്‍സണ്‍, ട്രഷറര്‍ സജി പാറേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
SUMMARY: IPC Convention concludes
ബെംഗളൂരു: ഐ.ടി. നഗരമായ ബെംഗളൂരുവിനും രാജ്യത്തിന്റെ സാമ്പത്തികതലസ്ഥാനമായ മുംബൈയ്‌ക്കും ഇടയിലുള്ള യാത്ര സുഗമമാക്കാന്‍ വന്ദേ ഭാരത് സ്ലീപ്പര്‍ എക്‌സ്പ്രസ് ഉള്‍പ്പെടെ…
ന്യൂഡൽഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റൽസിനെ റെക്കോര്‍ഡ് റണ്‍ചേസില്‍ മറികടന്ന് പഞ്ചാബ് കിംഗ്സ്. ഡൽഹി ഉയർത്തിയ 265 റൺസ് വിജയലക്ഷ്യം പഞ്ചാബ്…
കാസറഗോഡ്: ശൈശവ വിവാഹം നടത്തിയതിന് ഉസ്‌താദ് ഉൾപ്പെടെ നാലുപേർക്കെതിരെ കേസെടുത്ത് പോലീസ്. കാസറഗോഡ് അഴീക്കൽ ജുമാ മസ്‌ജിദിലാണ് സംഭവം നടന്നത്.…
ഗുരുഗ്രാം: ലൈംഗിക ശേഷി വർധിപ്പിക്കുന്ന മരുന്നിന്റെ ഓവർഡോസ് കാരണം 29-കാരൻ മരിച്ചതായി റിപ്പോർട്ട്. നാഗ്പുർ സ്വദേശിയായ രോഹിത് ലാലാണ് മരിച്ചത്.…
കൊച്ചി: എറണാകുളം പുല്ലേപ്പടിയില്‍ തീപിടുത്തം. ആക്രികടയ്ക്കാണ് തീ പിടിച്ചത്. പുല്ലേപ്പടി പാലത്തിന് സമീപമാണ് തീപിടുത്തം. മാലിന്യ കൂമ്പാരത്തിൽനിന്നാണ് തീപടർന്നതെന്നാണ് സൂചന.…
കമ്പം: കമ്പം കാട്ടുപള്ളിവാസലില്‍ പടക്കനിര്‍മ്മാണശാലയ്ക്ക് തീപിടിച്ച് അപകടം. അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. സൂര്യ, ദീന ദയാലന്‍ എന്നിവരാണ് മരിച്ചത്.…