തിരുവനന്തുപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മുതൽ എറണാംകുളം വരെയുള്ള ജില്ലകൾ നാളെ വിധിയെഴുതും. ഇന്നലെ പരസ്യപ്രചാരണം അവസാനിച്ചതോടെ ഇന്ന് നിശബ്ദ പ്രചാരണമാണ്. രാവിലെ മുതൽ വോട്ടിങ് യന്ത്രങ്ങൾ പോളിങ് ബൂത്തിലെത്തിക്കും. ഒന്നാംഘട്ടത്തിൽ ആകെ 36,630 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. ആകെ 15,432 പോളിങ് സ്റ്റേഷനുകളാണ് ഒന്നാം ഘട്ടത്തിലുള്ളത്. ഏഴ് ജില്ലകളിലെ 595 തദ്ദേശസ്ഥാപനങ്ങളിൽ 11,168വാർഡുകളിലേക്കാണ് നാളെ തിരഞ്ഞെടുപ്പ് നടക്കുന്നത്. തിരഞ്ഞെടുപ്പിന്റെ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു.
രണ്ടാംഘട്ടത്തില്‍ വടക്കൻ മേഖലയിലെ ഏഴ് ജില്ലകളിൽ വ്യാഴാഴ്ചയാണ് വോട്ടെടുപ്പ് നടക്കും. ശനിയാഴ്ച വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.
SUMMARY: Seven districts to vote tomorrow; silent campaigning today














