സൂര്യവന്‍ഷിയുടെ വെടിക്കെട്ട് ബാറ്റിംഗ്; പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി രാജസ്ഥാന്‍, ലക്‌നൗവിനെതിരെ 7 വിക്കറ്റ് ജയം

ജയ്പൂർ:  ഐപിഎല്ലിലെ നിര്‍ണായക മത്സരത്തില്‍ ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ തകര്‍പ്പന്‍ ജയവുമായി രാജസ്ഥാന്‍ റോയല്‍സ്. 221 റണ്‍സ് വിജയലക്ഷ്യം 19.1 ഓവറില്‍ റോയല്‍സ് മറികടന്നു. വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് സ്‌ഫോടനത്തിന്റെ കരുത്തിലാണ് ലക്‌നൗവിന്റെ റണ്‍മല രാജസ്ഥാന്‍ മറികടന്നത്. 38 പന്തില്‍ 93 റണ്‍സ് അടിച്ചുകൂട്ടിയ വൈഭവ് സൂര്യവന്‍ഷിയുടെ തകര്‍പ്പന്‍ പ്രകടനം രാജസ്ഥാനെ വിജയത്തിലെത്തിച്ചു. 7 ഫോറുകളും പത്ത് സിക്‌സറുകളും അടങ്ങുന്ന അവിസ്മരണീയമായ ഇന്നിങ്‌സായിരുന്നു വൈഭവിന്റേത്. ഏഴ് വിക്കറ്റ് ജയത്തോടെ പ്ലേഓഫ് പ്രതീക്ഷകള്‍ നിലനിര്‍ത്താനും റോയല്‍സിനായി. സീസണിലെ ഹോം മാച്ചുകളിലെ ആദ്യ ജയം കൂടിയാണ് രാജസ്ഥാന്‍ സ്വന്തമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ലക്‌നൗ 5 വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. മിച്ചല്‍ മാര്‍ഷ് 57 പന്തില്‍ നേടിയ 96 റണ്‍സാണ് ലഖ്‌നൗവിന് തുണയായത്. ഓപ്പണറായ മാര്‍ഷ്, ജോഷ് ഇംഗ്ലിസിനൊപ്പം (29 പന്തില്‍ 60) ചേര്‍ന്ന് 50 പന്തില്‍ 109 റണ്‍സ് കൂട്ടിച്ചേര്‍ത്ത് ലക്‌നൗവിന് ശക്തമായ അടിത്തറ നല്‍കി. തുടര്‍ന്ന് അവസാന ഓവറുകളില്‍ മാര്‍ഷും ക്യാപ്റ്റന്‍ ഋഷഭ് പന്തും (35) ചേര്‍ന്ന് 42 പന്തില്‍ 64 റണ്‍സ് നേടി സ്‌കോര്‍ ഉയര്‍ത്തി. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി ലെഗ് സ്പിന്നര്‍ യഷ് രാജ് പുഞ്ച 35 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി.

രാജസ്ഥാനു വേണ്ടി നായകന്‍ യശ്വസി ജയ്‌സ്വാളും തകര്‍ത്തടിച്ചാണ് തുടങ്ങിയത്. പവര്‍ പ്ലേ അവസാനിക്കുമ്പോള്‍ 71 റണ്‍സാണ് ടീം നേടിയത്. ഏഴാം ഓവറില്‍ 23 പന്തില്‍ 43 റണ്‍സ് നേടി ജയ്‌സ്വാള്‍ പുറത്തായപ്പോഴും ഒരു വശത്ത് വൈഭവ് സൂര്യവന്‍ഷി ഉറച്ചു നിന്നു. ആകാശ് സിങ്ങിന്റെ പന്തിലാണ് ജയ്‌സ്വാള്‍ പുറത്തായത്.

രണ്ടാം വിക്കറ്റില്‍ ഒന്നിച്ച വൈഭവ്- ധ്രുവ് ജുറേല്‍ കൂട്ടുകെട്ട് രാജസ്ഥാന്റെ സ്‌കോര്‍ ഉയര്‍ത്തി. പത്ത് ഓവറില്‍ 121 -1 എന്ന നിലയിലായിരുന്നു ടീം. പിന്നീടങ്ങോട്ട് വൈഭവിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് കണ്ടത്.

ഒടുവില്‍ സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ വെച്ച് വൈഭവ് പുറത്തായി. 38 പന്തില്‍ ഏഴ് ഫോറും പത്ത് സിക്‌സും അടക്കം 93 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പുറത്തായെങ്കിലും ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരങ്ങളുടെ പട്ടികയില്‍ വൈഭവ് ഒന്നാം സ്ഥാനത്തെത്തി.

വൈഭവിനു പിന്നാലെ, പ്രിട്ടോറിയസും മടങ്ങി. ഏഴ് റണ്‍സ് മാത്രമേ താരത്തിന് എടുക്കാനായുള്ളൂ. ഇതോടെ, 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എന്ന നിലയിലായിരുന്നു രാജസ്ഥാന്‍. ധ്രുവ് ജുറേലിന് കാര്യങ്ങള്‍ എളുപ്പമായിരുന്നു. ടീമിനെ വിജയത്തിലേക്ക് എത്തിച്ചത് ജുറേലാണ്. 53 റണ്‍സ് നേടി ജുറേല്‍ പുറത്താകാതെ നിന്നു.

നിലവിൽ പോയന്റ് പട്ടികയിൽ നാലാമതാണ് രാജസ്ഥാൻ. അവസാനമത്സരം ജയിച്ചാൽ ടീമിന് പ്ലേ ഓഫ് ടിക്കറ്റെടുക്കാം.
SUMMARY: 7 wicket win over Rajasthan and Lucknow to keep the possibility of play-offs alive

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

നടപ്പാതകളിലെ കയ്യേറ്റം ഒഴിപ്പിക്കൽ തുടരും; മൂന്ന് ദിവസത്തിനിടെ 202 കിലോമീറ്ററിലധികം കൈയേറ്റം നീക്കി

ബെംഗളൂരു: നഗരത്തിലെ നടപ്പാതകൾ കാൽനടയാത്രക്കാർക്ക് സുരക്ഷിതമാക്കാനുള്ള പ്രത്യേക നടപടിയുടെ ഭാഗമായി ബിബിഎംപി...

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികൾക്ക് സസ്‌പെൻഷൻ

തേ​ഞ്ഞി​പ്പാ​ലം: കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജൂ​ണി​യ​ർ വി​ദ്യാ​ർ​ഥി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ നാ​ല്...

മെട്രോ ട്രാക്കിലേക്ക് ചാടി യുവതി; ഗ്രീൻ ലൈൻ സർവീസ് താൽക്കാലികമായി തടസ്സപ്പെട്ടു

ബെംഗളൂരു: രാജാജിനഗർ നമ്മ മെട്രോ സ്റ്റേഷനിൽ യുവതി ട്രാക്കിലേക്ക് ചാടിയതിനെ തുടർന്ന്...

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വധഭീഷണി

മെൽബൺ: ഓസ്ട്രേലിയൻ സന്ദർശനത്തിനു തൊട്ടുമുൻപ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വധഭീഷണി. ജൂലൈ എട്ടിനാണ്...

കൊട്ടാരക്കരയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം; പോലീസ് ഉദ്യോഗസ്ഥന് ഗുരുതര പരുക്ക്

കൊ​ല്ലം: കൊ​ട്ടാ​ര​ക്ക​ര ഇ​ഞ്ച​ക്കാ​ട്ടി​ൽ കാ​റും ടാ​ങ്ക​ർ ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ...

സമന്വയ രാമായണ മാസാചരണം

ബെംഗളൂരു: സമന്വയ എഡ്യുക്കേഷണൽ ആന്‍റ് ചാരിറ്റബിൾ ട്രസ്റ്റ് ദാസറഹള്ളി ഭാഗിന്റെ ആഭിമുഖ്യത്തിൽ...

ഗൃഹജ്യോതി സർവേ; ജാതിവിവരം നൽകുന്നത് നിർബന്ധമല്ലെന്ന് ബെസ്‌കോം

ബെംഗളൂരു: ഗൃഹജ്യോതി പദ്ധതിയുടെ ഗുണഭോക്താക്കളുടെ വീടുതോറുമുള്ള പരിശോധനയുമായി ബന്ധപ്പെട്ട് ജാതിവിവരം നൽകേണ്ടത്...

വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ; ബെംഗളൂരു കമ്പനിക്ക് 65 ലക്ഷം രൂപ നഷ്ടം

ബെംഗളൂരു: കമ്പനിയുടെ മാനേജിങ് ഡയറക്ടറുടെ ചിത്രം ഉപയോഗിച്ച് വ്യാജ വാട്സ്ആപ്പ് പ്രൊഫൈൽ...

Related Articles

Popular Categories