കാസറഗോഡ് ഉദുമയില്‍ പനി ബാധിച്ച് 9 വയസുകാരി മരിച്ചു. ഉദുമ കൊക്കാലിലെ റിജേഷിന്റെയും സിത്താരയുടെയും മകള്‍ കെ സാത്‌വികയാണ് മരിച്ചത്. ഉദുമ ഗവ എല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാർഥിനിയാണ്. മൂന്ന് ദിവസം മുമ്പാണ് കുട്ടിക്ക് പനി ബാധിച്ചത്.
സുഖം പ്രാപിച്ചു വരുന്നതിനിടയില്‍ തിങ്കളാഴ്ച വൈകുന്നേരം ക്ഷീണം അനുഭവപ്പെട്ട കുട്ടിയെ കാസറഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെ രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
TAGS : KASARAGOD | DEAD
SUMMARY : A 9-year-old girl died of Kasaragod fever