
തിരുവനന്തപുരം: 2024ലെ കേരള ശാസ്ത്ര പുരസ്കാരത്തിന് ഏറോനോട്ടിക്കൽ സിസ്റ്റംസ് (ഡിആർഡിഒ) മുൻ ഡയറക്ടർ ജനറൽ ഡോ. ടെസി തോമസിനെ തിരഞ്ഞെടുത്തു. ഇന്ത്യയുടെ മിസൈൽ വനിത എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഡിആർഡിഒ ശാസ്ത്രജ്ഞയായ ഡോ. ടെസി തോമസിനെ പ്രതിരോധ ഗവേഷണ വികസന മേഖലയിലെ സംഭാവനകൾ മാനിച്ചാണ് അവാർഡിനായി തിരഞ്ഞെടുത്തത്.
ഫെബ്രുവരി ഒന്നിന് എറണാകുളം സെറ്റ് ആൽബർട്ട്സ് കോളേജിൽ സംഘടിപ്പിക്കുന്ന കേരള സയൻസ് കോൺഗ്രസിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പുരസ്‌കാരം നൽകും. 2 ലക്ഷം രൂപയും പ്രശസ്തിപത്രവും കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം. 1963 ഏപ്രിൽ 27ന് ആലപ്പുഴയിൽ ജനിച്ച ടെസി തൃശൂർ ഗവ. എൻജിനിയറിംഗ് കോളേജിൽ നിന്ന് ബിടെക് ബിരുദവും പൂനെ ഡിഫൻസ് ഇൻസ്റ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ടെക്‌നോളജിയിൽ നിന്ന് എം.ടെക്കും നേടി. അഗ്നി ഭൂഖണ്ഡാന്തര മിസൈലിന്റെ മുഖ്യശില്പിയും പ്രോജക്ട് മേധാവിയുമാണ്.
SUMMARY:Tessie Thomas wins Kerala Science Award














