ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവ് അറസ്റ്റിൽ

ബെംഗളൂരു: വനിതാ മുനിസിപ്പൽ കമ്മിഷണറെ ഫോണിൽ ഭീഷണിപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കോൺഗ്രസ് നേതാവ് രാജീവ് ഗൗഡ അറസ്റ്റിൽ. സിദ്ദലഘട്ട മുനിസിപ്പൽ കമ്മിഷണർ അമൃത ഗൗഡയെയാണ് ഭീഷണിപ്പെടുത്തിയത്. കേസിൽ ഒളിവിൽ കഴിയുകയായിരുന്ന രാജീവ് ഗൗഡയെ കേരള അതിർത്തിയിൽ നിന്ന് തിങ്കളാഴ്ചയാണ് സിഡ്‌ലഘട്ട പോലീസ് അറസ്റ്റ് ചെയ്തത്.

ബാനർ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്നാണ് അമൃത ഗൗഡയെ ഭീഷണിപ്പെടുത്തിയത്. മന്ത്രി സമീർ അഹമ്മദ് ഖാന്റെ മകൻ സയിദ് ഖാൻ പ്രധാന വേഷം അവതരിപ്പിച്ച സിനിമയുടെ ബാനർ നീക്കംചെയ്തതാണ് തർക്കത്തിന് കാരണം. അമൃത ഗൗഡയെ ഫോണിൽ വിളിച്ച രാജീവ് ഗൗഡ അസഭ്യം പറയുകയും കമ്മിഷണർ ഓഫീസിന് തീവെക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഈ ഫോൺ സംഭാഷണം പുറത്താകുകയും ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തതോടെ ഗൗഡക്കെതിരെ പ്രതിഷേധം ശക്തമായി. തുടര്‍ന്നു പോലീസ് കേസെടുത്തതോടെ ഒളിവിൽ പോകുകയായിരുന്നു. സംഭവം വിവാദമായതോടെ പാർട്ടിയിൽനിന്നും ഗൗഡയെ സസ്പെൻഡ് ചെയ്തിരുന്നു.
SUMMARY: Congress leader arrested for threatening official

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഗണേശ ചതുർത്ഥി; ബെംഗളൂരു വഴി നാളെ ഹുബ്ബള്ളി – തിരുവനന്തപുരം സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

ബെംഗളൂരു: ഗണേശ ചതുർത്ഥി അവധിയോടനുബന്ധിച്ചുള്ള യാത്രാ തിരക്ക് കണക്കിലെടുത്ത് ഹുബ്ബള്ളി -...

കർണാടകയിലെ വരൾച്ചാ നഷ്ടം 18,000 കോടി; കേന്ദ്രസഹായം തേടി സംസ്ഥാന സർക്കാർ

ബെംഗളൂരു: കർണാടകയിലെ വരൾച്ചയെ തുടർന്ന് ഉണ്ടായ കൃഷി, സാമ്പത്തിക നഷ്ടം ഏകദേശം...

ചെങ്കടലിൽ ഹൂതികളുടെ നിർണായക മുന്നേറ്റം; ആഗോള വ്യാപാര പാതയും പശ്ചിമേഷ്യയും കടുത്ത പ്രതിസന്ധിയിൽ

സൻആ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ആളികത്തിച്ച് യമനിലെ ഹൂതികള്‍. ചെങ്കടലിലെ മുഴുവന്‍...

കാലടി സര്‍വകലാശാലയിലെ സമരം: 17 എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും മുന്‍കൂര്‍ ജാമ്യം

കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ താത്കാലിക വി സി സിസാ തോമസിന്...

പുതുക്കോട്ട് റോഡരികില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പുതുക്കോട്: പാലക്കാട് പുതുക്കോട്-മണപ്പാടം റോഡില്‍ വെട്ടുകാടിന് സമീപം യുവാവിനെ റോഡരികില്‍ മരിച്ചനിലയില്‍...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 24നും 25നും ട്രെയിൻ ഗതാഗതം തിരിച്ചുവിടുന്നു

പാലക്കാട്: ആലപ്പുഴ റൂട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിനുകള്‍ വഴിതിരിച്ചുവിടും. 24നും 25നുമാണ്...

സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി; സംസാരം പാതിയിൽ നിർത്തി വേദി വിട്ട് സണ്ണി ജോസഫ്

കൊച്ചി: കൊച്ചിയിൽ സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറണ്ട് പോയി. കെഎസ്ഇബി ഓഫീസേഴ്‌സ്...

Related Articles

Popular Categories