Wednesday, January 28, 2026
22.8 C
Bengaluru

മലയാള ഭാഷാ ബിൽ: ‘കർണാടകയുടെ ആശങ്കകൾ അടിസ്ഥാനരഹിതം’; സിദ്ധരാമയ്യക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയ‍ൻ

തിരുവനന്തപുരം: കേരളത്തിലെ വിദ്യാലയങ്ങളിൽ മലയാളം നിർബന്ധിത ഒന്നാം ഭാഷയാക്കാനുള്ള തീരുമാനത്തിൽ കർണാടക സർക്കാർ പ്രകടിപ്പിച്ച ആശങ്കകൾ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അയച്ച മറുപടി കത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഭാഷാ ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്ന തരത്തിലുള്ള യാതൊരു വ്യവസ്ഥയും നിയമത്തിലില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കന്നഡ മീഡിയം സ്കൂളുകളിൽ മലയാളം അടിച്ചേൽപ്പിക്കുന്നു എന്ന പരാതിക്ക് അടിസ്ഥാനമില്ല. മലയാളം ഒന്നാം ഭാഷയാക്കുമെന്ന് നിയമത്തിൽ പറയുന്നുണ്ടെങ്കിലും, മാതൃഭാഷ മലയാളമല്ലാത്ത കുട്ടികൾക്ക് ആ ഭാഷയോടൊപ്പം മലയാളം പഠിക്കാനുള്ള അവസരമാണ് നൽകുന്നത്. ദേശീയ പാഠ്യപദ്ധതി പ്രകാരം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുക്കാമെന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നോ വിദേശങ്ങളിൽ നിന്നോ എത്തുന്നവർക്ക് പത്താം ക്ലാസിലും ഹയർ സെക്കൻഡറി തലത്തിലും മലയാളം പരീക്ഷ നിർബന്ധമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ​ഭാഷാ ന്യൂനപക്ഷങ്ങൾക്ക് സർക്കാർ ഓഫിസുകളുമായുള്ള കത്തിടപാടുകൾക്ക് തമിഴ്, കന്നഡ ഭാഷകൾ ഉപയോഗിക്കാൻ അനുവാദമുണ്ട്. ഇത്തരം കത്തുകൾക്ക് അതത് ഭാഷകളിൽ തന്നെ മറുപടി നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നു.

മാതൃഭാഷയോടുള്ള സ്നേഹം മറ്റ് ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നതിന് തടസ്സമല്ല. കേരളവും കർണാടകവും തമ്മിലുള്ള സാംസ്കാരിക ബന്ധവും സഹകരണ ഫെഡറലിസവും ഉയർത്തിപ്പിടിച്ചാണ് പ്രസ്തുത നിയമനിർമ്മാണം നടത്തിയത്. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാനുള്ള നിയമസഭയുടെ കടമയാണ് കേരള സർക്കാർ നിർവഹിക്കുന്നതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
SUMMARY: Malayalam Language Bill: ‘Karnataka’s concerns are baseless’; Chief Minister Pinarayi Vijayan writes to Siddaramaiah

Follow on WhatsApp and Telegram
ശ്രദ്ധിക്കുക: ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ന്യൂസ് ബെംഗളൂരുവിന്റെതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Trending News

അഞ്ചാം ലോക കേരള സഭ; കർണാടകയിൽ നിന്നും ഇത്തവണ ഏഴുപേർ

ബെംഗളൂരു: തിരുവനന്തപുരത്ത് നാളെ മുതല്‍ 31 വരെ നടക്കുന്ന അഞ്ചാമത് ലോക...

കൊട്ടാരക്കര അപകടം; പരുക്കേറ്റ ടാങ്കര്‍ ലോറി ഡ്രൈവര്‍ മരിച്ചു

കൊല്ലം: കൊട്ടാരക്കര എംസി റോഡില്‍ രണ്ട് കെഎസ്‌ആര്‍ടിസി ബസുകളും ടാങ്കര്‍ ലോറിയും...

വിദേശത്ത് ജനിച്ചവര്‍ക്കും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം; ഓഫ്‌ലൈന്‍ വഴി സംവിധാനമൊരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍

തിരുവനന്തപുരം: വിദേശത്ത് ജനിച്ച ഇന്ത്യക്കാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതില്‍ നേരിട്ടിരുന്ന...

പോപ്പുലർ ഫ്രണ്ടിന്റെ ഇരുപതോളം കേന്ദ്രങ്ങളിൽ എൻഐഎ റെയ്‌ഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ്. എറണാകുളം, പാലക്കാട്, തൃശൂർ...

വന്‍ മുന്നേറ്റം; 302 സര്‍ക്കാര്‍ ആശുപത്രികള്‍ ദേശീയ ഗുണനിലവാര അംഗീകാരത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 17 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി...

Topics

എടിഎമ്മുകളിൽ നിറയ്ക്കാൻ കൊണ്ടുപോയ 1.37 കോടി രൂപയുമായി ക്യാഷ് മാനേജ്‌മെന്റ് ജീവനക്കാർ മുങ്ങി

ബെംഗളൂരു: ക്യാഷ് മാനേജ്‌മെന്റ് സർവീസസ് സ്ഥാപനത്തിലെ ജീവനക്കാർ എടിഎമ്മുകളിൽ നിക്ഷേപിക്കാന്‍ ഏല്‍പ്പിച്ച...

നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷവാർത്ത; ഒമ്പത് സ്റ്റേഷനുകളിൽ ഇനി സൈക്കിളുകൾ പാർക്ക് ചെയ്യാൻ പണം നൽകേണ്ട

ബെംഗളൂരു: നമ്മ മെട്രോ യാത്രക്കാർക്ക് സന്തോഷ വാർത്ത. ബെംഗളൂരുവിലെ ഒമ്പത് മെട്രോ...

ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെ തർക്കം; യുവാവ് കൊല്ലപ്പെട്ടു, ടെക്കി അറസ്റ്റിൽ

ബെംഗളൂരു: ക്രിക്കറ്റ് ടൂർണമെന്റിനുശേഷം മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. വീരസാന്ദ്ര...

ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്; പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം തടസ്സപ്പെടും

ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ജീ​വ​ന​ക്കാ​രു​ടെ സം​യു​ക്ത സം​ഘ​ട​ന​യാ​യ യു​നൈ​റ്റ​ഡ് ഫോ​റം ഓ​ഫ് ബാ​ങ്ക്...

റിപ്പബ്ലിക് ദിനാഘോഷം; എം.ജി. റോഡ്‌ ഭാഗങ്ങളില്‍ നാളെ ഗതാഗത നിയന്ത്രണം

ബെംഗളൂരു: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന മനേക് ഷാ പരേഡ് മൈതാനത്തിന്റെ സമീപ...

റിപ്പബ്ലിക് ദിനാഘോഷം; ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ സുരക്ഷാ ക്രമീകരണങ്ങൾ പൂര്‍ത്തിയായി

ബെംഗളൂരു: ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ...

മലയാളി യുവാവിനെ ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ബെംഗളൂരു: കണ്ണൂര്‍ സ്വദേശിയായ യുവാവിനെ ബെംഗളൂരുവിലെ താമസ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തി....

‘മോഹം’ പതിനേഴാമത് ബെംഗളൂരു ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

ബെംഗളൂരു: കഴിഞ്ഞ 2025 ഐഎഫ്എഫ് കെയിൽ മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം...

Related News

Popular Categories

You cannot copy content of this page