കൊല്ലം: കൊല്ലം പുനലൂരില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തോട്ടം തൊഴിലാളിയായ രഘുനാഥനാണ് മരിച്ചത്. പുനലൂർ ചാലിയക്കര ഉപ്പുക്കുഴി എസ്റ്റേറ്റിലാണ് സംഭവം. പതിനൊന്ന് മണിയോട് കൂടി ജോലി സ്ഥലത്ത് നിന്നും മടങ്ങവെ ആയിരുന്നു ആക്രമണം. സാരമായി പരുക്കേറ്റ രഘുനാഥനെ പുനലൂർ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കാട്ടുപന്നി ആക്രമണം പതിവായിരുന്നു.
SUMMARY: Plantation worker dies after being attacked by wild boar while returning from work
















