തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സാ പിഴവ്: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ മൂത്രനാളിയില്‍ മുറിവേറ്റു

തൃശൂർ: തൃശൂർ ജില്ലാ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് പരാതി. ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ ചികിത്സാ പിഴവ് ഉണ്ടായെന്നാണ് ആരോപണം. കുന്നുംപറമ്പ് സ്വദേശിനി സുജയാണ് ജില്ലാ ആശുപത്രിയിലെ ഡോക്ടർക്കെതിരെ ആരോപണം ഉയർത്തിയത്. കടുത്ത വേദന ആണെന്നും ഗർഭാശയ മുഴ നീക്കം ചെയ്യുന്നതിനിടെ മൂത്രനാളിയില്‍ മുറിവേറ്റെന്നുമാണ് സുജ പറയുന്നത്.

സംഭവത്തെ തുടർന്ന് ഡോക്ടർമാർ അബദ്ധം പറ്റിയതായി ബന്ധുക്കളെ അറിയിച്ചെന്നും സുജ പറഞ്ഞു. ഉടൻതന്നെ തൊട്ടടുത്ത സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച്‌ ശസ്ത്രക്രിയ പൂർത്തിയാക്കി. സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ചതുകൊണ്ട് ജീവൻ തിരിച്ചുകിട്ടിയെന്നും സുജ പറയുന്നു. 20 ദിവസത്തിലേറെ നീണ്ട സ്വകാര്യ ആശുപത്രിവാസം കഴിഞ്ഞാണ് സുജ കഴിഞ്ഞദിവസം വീട്ടിലേക്ക് തിരിച്ചെത്തിയത്.

സ്വകാര്യ ആശുപത്രി ബില്ലിന്റെ പകുതി സർക്കാർ ഡോക്ടർ അടച്ചുവെന്നും പരാതിയുമായി മുന്നോട്ടു പോകാൻ ഇല്ലെന്നും സുജ വ്യക്തമാക്കി. ഇപ്പോഴും കടുത്ത വേദന ഉണ്ടെന്നും സുജ പറയുന്നു. മറ്റൊരു സംഭവത്തില്‍ ചികിത്സാപിഴവിനെ തുടര്‍ന്ന് കൃഷ്ണമണികള്‍ നീക്കേണ്ടി വന്നെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് തൃശൂര്‍ മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി സനൂപും കുടുംബും മധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്.

2023ല്‍ കാല്‍ മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജില്‍ എത്തിയ സനൂപിന്റെ ഇരുകണ്ണുകളും നഷ്ടമായെന്നാണ് പരാതി. മുട്ടുവേദനയ്ക്കുള്ള ചികിത്സയ്ക്കിടെ എന്താണ് സംഭവിച്ചതെന്ന് സനൂപിനും കുടുംബത്തിനും ഇനിയും മനസിലായിട്ടില്ല. സംഭവത്തില്‍ ഇതുവരെയും നടപടി ഉണ്ടായിട്ടില്ല.

SUMMARY: Medical malpractice at Thrissur District Hospital: Woman’s urethra injured during surgery

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് ഡ്രൈവർ മരിച്ചു; 12 പേർക്ക് പരുക്ക്

ബെംഗളൂരു: കർണാടകയിലെ ബെളഗാവി ജില്ലയിൽ കെ.എസ്.ആർ.ടി.സി. ബസും ടിപ്പർ ലോറിയും കൂട്ടിയിടിച്ചുണ്ടായ...

അടുത്ത പത്ത് വർഷത്തിൽ ബെംഗളൂരുവിൽ വൻ നഗരവികസന പദ്ധതി; 9 ടൗൺഷിപ്പുകൾ, പുതിയ മെട്രോ, മറ്റു പ്രധാന നഗരങ്ങളിലേക്ക് അർദ്ധ-അതിവേഗ റെയിൽ പാത 

ബെംഗളൂരു: ബെംഗളൂരുവിന്റെ അതിവേഗ നഗരവളര്‍ച്ചയും രൂക്ഷമാകുന്ന ഗതാഗതക്കുരുക്കും കണക്കിലെടുത്ത് ബെംഗളൂരു മഹാനഗര...

സംസ്ഥാനത്ത് അതിതീവ്ര മഴ; അടുത്ത മൂന്ന് മണിക്കൂർ വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂർ അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം,...

ഡീസൽ ക്ഷാമം; സർക്കാർ ബസ് സർവീസുകൾ തടസ്സപ്പെട്ടു

ബെംഗളൂരു: കർണാടകയിലെ കൊപ്പള ജില്ലയിൽ ഡീസൽ ലഭ്യത കുറഞ്ഞതിനെ തുടർന്ന് സർക്കാർ...

തൃശൂരിൽ സ്വകാര്യ ബസും കെഎസ്‌ആര്‍ടിസിയും കൂട്ടിയിടിച്ചു; 18 പേര്‍ക്ക് പരുക്ക്

തൃശൂർ: തൃശൂർ-കുറ്റിപ്പുറം സംസ്ഥാനപാതയിലെ കൈപ്പറമ്പില്‍ കെഎസ്‌ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച്‌...

കാല്‍ച്ചങ്ങലകള്‍ പൂട്ടി ബന്ധിച്ച നിലയില്‍ നവദമ്പതികളുടെ മൃതദേഹം പുഴയില്‍

മുംബൈ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയില്‍ നവദമ്പതികളുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി....

ഗ്യാനേഷ് കുമാറിന്‍റെ രാജി; പത്ത് പ്രതിപക്ഷ എംപിമാര്‍ക്ക് രാഷ്ട്രപതിയെ കാണാൻ അനുമതി

ഡല്‍ഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സമരം...

Related Articles

Popular Categories