ഗള്‍ഫ് മേഖലയിലെ യുദ്ധസാഹചര്യം; അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് എം എ യൂസഫലി

അബുദാബി: ഇറാനെതിരായ യുഎസ്-ഇസ്രായേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രതികരണവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാനും അബുദാബി ചേംബര്‍ ഡയറക്ടറുമായ എം എ യൂസഫലി. കെട്ടിച്ചമച്ച കഥകള്‍ പ്രചരിപ്പിച്ച് പ്രവാസി കുടുംബങ്ങളില്‍ ഭീതി പരത്തരുത്. ഗള്‍ഫിലെ നിലവിലെ സാഹചര്യങ്ങള്‍ സുരക്ഷിതമാണ്. അനാവശ്യമായ ആശങ്കകള്‍ വേണ്ടെന്നും അദ്ദേഹം പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.

ചില മാധ്യമങ്ങളും സമൂഹ്യ മാധ്യമങ്ങളും സംഭവങ്ങളെ എഐ വച്ച് വരെ പൊലിപ്പിച്ച് അവതരിപ്പിക്കുന്നത് നാട്ടിലുള്ള പ്രവാസി കുടുംബങ്ങളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഓരോ മലയാളി കുടുംബത്തിലും ചുരുങ്ങിയത് ഒരാളെങ്കിലും ഗള്‍ഫിലുണ്ടാകും. അത്തരമൊരു സാഹചര്യത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അവരെ പേടിപ്പിക്കുന്നത് ശരിയല്ല. ഔദ്യോഗിക വിവരങ്ങള്‍ മാത്രം വിശ്വസിക്കണം. ഈ സാഹചര്യത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് അവരുടെ കുടുംബങ്ങളെ പേടിപ്പിക്കുന്നത് ശരിയല്ലെന്നും എം എ യൂസഫലി പറഞ്ഞു. ചിലര്‍ നടത്തുന്ന അത്തരം പ്രചാരണങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവര്‍ എല്ലാ കാര്യങ്ങളും നിരീക്ഷിക്കുന്നുണ്ട്.

തെറ്റായ വാര്‍ത്തകളും പ്രചാരണങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. അത്തരം കാര്യങ്ങള്‍ ജി സി സി ഭരണകൂടം നിരീക്ഷിക്കുകയാണ്. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ മാത്രം റിപോര്‍ട്ട് ചെയ്യണമെന്നും അല്ലാത്ത പക്ഷം വരുന്ന നടപടി ക്രമങ്ങള്‍ നേരിടുക എളുപ്പമല്ലെന്നും യൂസഫലി പറഞ്ഞു. മലയാള മാധ്യമങ്ങള്‍ ആളുകളെ പരിഭ്രാന്തരാക്കുന്ന വിധത്തിലാണ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യുന്നത്. ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്നും യൂസഫലി മുന്നറിയിപ്പു നല്‍കി.

ജി സി സി രാഷ്ട്രങ്ങളില്‍ ഭക്ഷ്യപ്രതിസന്ധിയുണ്ടാകില്ലെന്നും ലുലു സ്റ്റോറുകള്‍ എല്ലാ മുന്നൊരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
SUMMARY: War situation in the Gulf region; MA Yusuf Ali asks not to spread baseless news

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സിദ്ധരാമയ്യയെ ലക്ഷ്യമിട്ട് വ്യാജ ഹണി ട്രാപ്പ് വീഡിയോ പ്രചരിപ്പിച്ച കേസിൽ 2 പേർ കസ്റ്റഡിയിൽ

ബെംഗളൂരു: മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെ അപകീർത്തിപ്പെടുത്താൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാജവീഡിയോ പ്രചരിപ്പിച്ചെന്ന കേസിൽ...

ദസറ യാത്രാതിരക്ക്: ബെംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് ശനിയാഴ്ച സ്പെഷ്യൽ ട്രെയിൻ 

ബെംഗളൂരു: ദസറ തിരക്ക് മുൻനിർത്തി ബെംഗളൂരുവിൽ നിന്നും സേലം വഴി കണ്ണൂരിലേക്ക്...

ജർമനിയിൽ കെട്ടിടത്തിന് തീപിടിച്ച് 3 മലയാളികൾ മരിച്ചു, 5 പേർക്കു പരുക്ക്

ബർലിൻ: ജർമനിയിൽ ബോഷം നഗരത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ  മൂന്ന് മലയാളികൾ...

നെടുമ്പാശേരി വാഹനാപകടം; 19കാരൻ മദ്യപിച്ച 3 ബാറുകളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കൊച്ചി: നെടുമ്പാശേരിയിലുണ്ടായ വാഹനാപകടത്തിൽ പ്രതിയായ യുവാവ് മദ്യപിച്ചതായി കണ്ടെത്തിയ മൂന്ന് ബാറുകളുടെ...

ബന്നേർഘട്ട റോഡ് ജങ്ഷനുകൾ വികസിപ്പിക്കുന്നു; ഡിപിആർ തയ്യാറാക്കാൻ നിർദ്ദേശം

ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ പ്രധാന ഗതാഗത ഇടനാഴിയായ ബന്നേർഘട്ട മെയിൻ റോഡിലെ...

കർണാടകയിൽ വരൾച്ചാബാധിത താലൂക്കുകൾ 226 ആയി; കേന്ദ്രസഹായത്തിനുള്ള നിവേദനം ഒരാഴ്ചയ്ക്കകം

ബെംഗളൂരു: കർണാടകയിൽ വരൾച്ചയുടെ വ്യാപ്തി വർധിക്കുന്ന സാഹചര്യത്തിൽ ഒൻപത് താലൂക്കുകൾ കൂടി...

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ തുലാവര്‍ഷം എത്താന്‍ സാധ്യത. നാളെ മുതല്‍ കേരളത്തില്‍...

ഒക്ടോബർ 27 മുതൽ കൗണ്ടറുകളിലൂടെ നേരിട്ടുവാങ്ങുന്ന ട്രെയിൻ ടിക്കറ്റുകൾക്കും ഇൻഷുറൻസ് പരിരക്ഷ നിർബന്ധമാക്കി സുപ്രീം കോടതി

ന്യൂഡൽഹി: റെയിൽവേ സ്റ്റേഷൻ കൗണ്ടറുകളിൽനിന്ന് ടിക്കറ്റ് വാങ്ങുന്ന എല്ലാ യാത്രക്കാർക്കും ഒക്ടോബർ...

Related Articles

Popular Categories