എ ഡി എം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണത്തിന് കോടതി ഉത്തരവ്

കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവ്. തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം സമർപ്പിച്ച ഹർജിയിയില്‍ തലശേരി ജില്ല സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. നവീൻ ബാബുവിന്റെ ഭാര്യയുടെ ഹർജിയിലാണ് സുപ്രധാന ഉത്തരവുണ്ടായിരിക്കുന്നത്. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു പി പി ദിവ്യയുടെ ഔദ്യോഗിക നമ്പറിലെ മുഴുവൻ വിശദാംശങ്ങളും ശേഖരിക്കണമെന്നതുള്‍പ്പെടെ നാല് കാര്യങ്ങള്‍ അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

കുറ്റപത്രത്തിലെ 13 പിഴവുകള്‍ ചൂണ്ടികാട്ടിയാണ് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയെ സമീപിച്ചത്. പ്രതി ഭരിക്കുന്ന പാർട്ടിയുടെ ഭാഗമായിട്ടും ശരിയായ തെളിവുകള്‍ ശേഖരിച്ചില്ലെന്നും പ്രശാന്തനില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് വ്യാജകേസ് നിർമ്മിക്കാൻ ശ്രമിച്ചുവെന്നുമായിരുന്നു ഹർജിയിലെ വാദം. പി പി ദിവ്യയും പ്രശാന്തനുമായുള്ള ഫോണ്‍ കോള്‍ രേഖകള്‍, ചാറ്റുകള്‍ എന്നിവ എസ്‌ഐടി പരിശോധിച്ചില്ല, പി പി ദിവ്യയുടെ ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കണം, പ്രതിയുടെ ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ഹർജിയില്‍ ആവശ്യപ്പെട്ടിരുന്നു.

SUMMARY: ADM Naveen Babu’s death; Court orders further investigation

Hot this week

ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്ന് വാതകം ചോര്‍ന്നു; യുവതി മരിച്ചു

ബെംഗളൂരു: ഹോം സ്റ്റേയിലെ വാട്ടർ ഹീറ്ററിൽനിന്നുള്ള വാതകച്ചോർച്ചയെത്തുടർന്ന് യുവതി മരിച്ചു. മൈസൂരു...

അതിതീവ്ര മഴ; കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി, 14 ജില്ലകളിലും കനത്ത ജാഗ്രത

തിരുവനന്തപുരം: കേരളത്തില്‍ വരും മണിക്കൂറുകളിൽ പ്രളയസമാനമായ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

ക്യൂബൻ തീരത്തെ കടലിൽ വ​ൻ ഭൂ​ച​ല​നം; പ്ര​ക​മ്പ​നം അമേരിക്കയിലെ ഫ്ലോ​റി​ഡ വ​രെ

ഹവാന: ക്യൂബൻ തീരത്ത് കടലിൽ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ...

ഹോര്‍മുസിന് സമീപം ഒമാൻ തീരത്ത് ഓയില്‍ ടാങ്കറിന് ആക്രമണത്തില്‍ തീപിടിച്ചു; 24 ഇന്ത്യൻ നാവികരെയും രക്ഷപ്പെടുത്തി

ഡൽഹി: തിങ്കളാഴ്ച ഒമാന്‍ തീരത്ത് യുഎസ് നാവികസേനയുടെ ആക്രമണത്തില്‍ തീപ്പിടിച്ച ഇന്ത്യന്‍...

പാലക്കാടൻ കൂട്ടായ്മ പരിസ്ഥിതിദിനാചരണം

ബെംഗളൂരു: പാലക്കാടന്‍ കൂട്ടായ്മയുടെ യുവജനവിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു....

അയ്യപ്പ ചരിതം അരങ്ങേറി

ബെംഗളൂരു: സമന്വയ എഡ്യൂക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റ് ദാസറഹള്ളി ഭാഗ്, കെ.ജി...

എ.ഐ.സി.സി സെക്രട്ടറി സൂരജ് ഹെഗ്ഡെ അന്തരിച്ചു

ബെംഗളൂരു: എഐസിസി സെക്രട്ടറിയും കർണാടക സർക്കാരിന്റെ ഗ്യാരണ്ടി കമ്മിറ്റി വൈസ് ചെയർമാനുമായ...

Related Articles

Popular Categories