പിങ്ക് ലൈനില്‍ സുരക്ഷാപരിശോധന ഒരാഴ്ചയ്ക്കകം; സർവീസ് മേയിൽ ആരംഭിക്കും 

ബെംഗളൂരു: കലേന അഗ്രഹാര മുതല്‍ നാഗവാര വരെ 21.24 കിലോമീറ്റര്‍ നീളുന്ന ബെംഗളൂരു നമ്മ മെട്രോയുടെ മെട്രോ പിങ്ക് ലൈനില്‍ സര്‍വീസ് ആരംഭിക്കാനുള്ള നടപടികളുടെ ഭാഗമായുള്ള സുരക്ഷാ പരിശോധന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കും. റിസർച്ച് ഡിസൈൻസ് ആൻഡ് സ്റ്റാൻഡേർഡ്‌സ് ഓർഗനൈസേഷൻ (ആർ.ഡി.എസ്.ഒ.) നേതൃത്വത്തിൽ നടത്തുന്ന പരിശോധനയില്‍ ബ്രേക്കിംഗ് സിസ്റ്റം, സിഗ്നലിംഗ്, സ്പീഡ് ടെസ്റ്റ്, വെയ്റ്റഡ് ടെസ്റ്റ്, മറ്റ് സുരക്ഷാ മാനദണ്ഡങ്ങള്‍ എന്നിവ  പൂര്‍ത്തിയാക്കിയ ശേഷം റെയില്‍വേ ബോര്‍ഡിന്റെ സാങ്കേതിക അനുമതിക്കായി അപേക്ഷിക്കും. റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിച്ചതിനുശേഷമായിരിക്കും സി.എം.ആർ.എസ്. പരിശോധന നടത്തുന്നത്. സി.എം.ആർ.എസ്. അനുമതി ലഭിച്ചതിനുശേഷം സർവീസ് ആരംഭിക്കാൻ സാധിക്കും.

പാതയിലെ കലേന ആഗ്രഹാര മുതല്‍ നാഗവാര വരെയുള്ള പാതയില്‍ കാലേന അഗ്രഹാര മുതല്‍ താവരക്കരെ വരെയാണ് മേയില്‍ സര്‍വീസ് ആരംഭിക്കാന്‍ നിലവില്‍ തീരുമാനിച്ചിരിക്കുന്നത്. ഏഴര കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആകാശപാതയിലാണ് സര്‍വീസ് തുടങ്ങുന്നത്. കലേന അഗ്രഹാര, ഹുളിമാവ്, ഐ.ഐ.എം. ബാംഗ്ലൂര്‍, ജെ.പി.നഗര്‍ ഫോര്‍ത്ത് ഫേസ്, ജയദേവ ആശുപത്രി, താവരക്കരെസ്റ്റേഷനുകളാണ് ആകാശപാതയിലുള്ളത്.

നഗരത്തിന്റെ തെക്ക്-വടക്ക് മേഖലകളെ ബന്ധിപ്പിക്കുന്ന നമ്മ മെട്രോ പിങ്ക് ലൈനില്‍ 18 സ്റ്റേഷനുകളാണ് ആകെ ഉള്ളത്. ഡയറിസര്‍ക്കിള്‍, ലക്കസാന്ദ്ര, ലാങ്ഫോഡ്ടൗണ്‍, നാഷണല്‍ മിലിട്ടറി സ്‌കൂള്‍, എം.ജി.റോഡ്, ശിവാജിനഗര്‍, കണ്ടോണ്‍മെന്റ്, പോട്ടറി ടൗണ്‍, താന്നറി റോഡ്, വെങ്കിടേശപുര, കാടുഗുണ്ടനഹള്ളി എന്നിവയാണ് മറ്റ് സ്റ്റേഷനുകള്‍. താവരക്കരെ മുതല്‍ നാഗവാര വരെ തുരങ്കപാതയില്‍ ഡിസംബറില്‍ സര്‍വീസ് തുടങ്ങാനാണ് ലക്ഷ്യമിടുന്നത്.
SUMMARY: Safety inspection on Pink Line to begin in a week; service to begin in May

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഫ്ളിപ്കാർട്ട് ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ളിക്സ് സൗജന്യം; ഓഗസ്റ്റ് ഒന്ന് മുതൽ ലഭിക്കും

ഓൺലൈൻ ഉപയോക്താക്കൾക്കൊരു സന്തോഷ വാർത്തയുമായി ഫ്ലിപ്കാർട്ട്. പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സുമായി...

കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

വയനാട്: വയനാട് ജില്ലയില്‍ കനത്ത മഴയും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തില്‍...

ഇറ്റാലിയൻ ഫുട്‌ബോള്‍ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

റോം: ഫുട്ബോള്‍ ലോകം കണ്ട എക്കാലത്തേയും മികച്ച പ്രതിരോധ താരങ്ങളില്‍ ഒരാളും...

കൂടത്തായി കൊലപാതക പരമ്പര; കേസ് വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം

കോഴിക്കോട്: കൂടത്തായി കേസിലെ വിസ്താരത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യം. ആര്‍ ഹരിദാസനാണ്...

കാവേരി നദീജല തർക്കം; ഓഗസ്റ്റ് 13-ന് കർണാടകയിൽ ബന്ദിന് ആഹ്വാനം ചെയ്ത് കന്നഡ അനുകൂല സംഘടനകൾ

ബെംഗളൂരു∙ തമിഴ്‌നാടിന് വെള്ളം നൽകണമെന്ന കാവേരി വാട്ടർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (സിഡബ്യുഎംഎ)...

ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരണം; യുവാവിനെതിരെ പരാതി നല്‍കി ദേവസ്വം അധികൃതര്‍

ആലപ്പുഴ: ക്ഷേത്രത്തിനുള്ളില്‍ മുണ്ടിന്റെ പരസ്യത്തിനായി റീല്‍ ചിത്രീകരിച്ചതില്‍ പരാതി നല്‍കി ദേവസ്വം...

കാവേരി തര്‍ക്കം: കര്‍ണാടകയില്‍ വിജയ് ചിത്രം ‘ജനനായകൻ’ പ്രദര്‍ശനം നിര്‍ത്തിവെച്ചു

ബെംഗളൂരു: കാവേരി ജലവിഷയത്തില്‍ കർണാടകയില്‍ ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ തമിഴ് താരം...

തിരുവനന്തപുരം കോര്‍പറേഷൻ കൗണ്‍സിലര്‍ സുഗതന് ആറ് മാസം അവധി

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ കൗണ്‍സിലറും കാപ്പാ കേസ് പ്രതിയുമായ ആർ.സുഗതന് അവധി...

Related Articles

Popular Categories