മലമ്പുഴയിൽ ഉറങ്ങിക്കിടന്നയാളെ കാട്ടാന ചവിട്ടിക്കൊന്നു

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു. മലമ്പുഴ സർക്കാർ ആശുപത്രിയിലെ റിട്ടയേഡ് അറ്റൻഡർ ആദിവാസി ഉന്നതിയില്‍ എ. ചന്ദ്രന്‍ (45) ആണ് മരിച്ചത്. വീടിന് സമീപത്തുള്ള പുളിഞ്ചോടിൽ കിടന്നുറങ്ങുകയായിരുന്നു. ഇതിനിടെ പുലർച്ചെ ആന ആക്രമിച്ചു. രണ്ടുപേർകൂടി ഒപ്പമുണ്ടായിരുന്നു. ഇവർ ഓടി രക്ഷപ്പെട്ടു.

വ്യാഴാഴ്ച പുലര്‍ച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. കനത്ത ചൂടിനെത്തുടര്‍ന്ന് വീടിനകത്ത് കിടക്കാന്‍ പ്രയാസമായതിനാലാണ് ചന്ദ്രനും മറ്റ് രണ്ടുപേരും വീടിന് പുറത്തുള്ള മരച്ചുവട്ടില്‍ കിടന്നുറങ്ങിയത്. പുലര്‍ച്ചെയോടെ എത്തിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ആന വരുന്നത് കണ്ട് പെട്ടെന്ന് ഓടി രക്ഷപ്പെട്ടു. എന്നാല്‍ ചന്ദ്രന് മാറാന്‍ കഴിയുന്നതിന് മുന്‍പേ ആന ആക്രമിക്കുകയും ചവിട്ടുകയുമായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ അദ്ദേഹം മരണപ്പെട്ടു. വീടിന് സമീപത്തുള്ള പുളിന്‍ചോട്ടിലാണ് ചന്ദ്രന്‍ കിടന്നിരുന്നത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. ചന്ദ്രന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി മാറ്റി.
SUMMARY: A man was trampled to death by a wild elephant while he was sleeping in Malampuzha.

Hot this week

ഹയര്‍സെക്കൻഡറി പരീക്ഷാഫല പ്രഖ്യാപന തിയതിയില്‍ മാറ്റം; മെയ് 26ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപന തീയതിയില്‍ മാറ്റം. പുതുക്കിയ തീയതി...

ന്യൂനമര്‍ദ്ദം ശക്തമായി; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. കേരളത്തിലെ ആറു...

35 ലക്ഷം രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവുമായി വിദ്യാർഥിനി അറസ്റ്റിൽ

ബെംഗളൂരു: 35 ലക്ഷം രൂപ വിലവരുന്ന ഹൈഡ്രോപോണിക് കഞ്ചാവുമായി മംഗളൂരുവില്‍ വിദ്യാര്‍ഥിനി...

വന്യജീവികളുള്ള സ്ഥലങ്ങളിൽ ട്രെക്കിങ്ങിന് നിരോധനമേർപ്പെടുത്തി കര്‍ണാടക

ബെംഗളൂരു: സംസ്ഥാനത്ത് വന്യജീവികളുള്ള സ്ഥലങ്ങളില്‍ ട്രെക്കിങ്ങിന് നിരോധനമേര്‍പ്പെടുത്തി വനംവകുപ്പ്. ചാമരാജനഗര്‍ മലെ...

കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ അറ്റകുറ്റപ്പണികള്‍; കേരളത്തിലേക്കടക്കമുള്ള ട്രെയിനുകൾ വഴിതിരിച്ചുവിടും

ബെംഗളൂരു: കെആർ പുരം- വൈറ്റ്ഫീല്‍ഡ് പാതയില്‍ ഇടയിൽ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനാൽ ജൂൺ...

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രാജസ്ഥാനിൽ യുവമോർച്ച നേതാവും സഹോദരനും സി.ബി.ഐ കസ്റ്റഡിയിൽ

ന്യൂഡല്‍ഹി: നീറ്റ് യു ജി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍...

ഒടുവില്‍ ക്ലൈമാക്സിലേക്ക്; കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ന്റെ പു​തി​യ മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്ന​റി​യാം. നി​യു​ക്ത മു​ഖ്യ​മ​ന്ത്രി​യെ ഇ​ന്നു പ്ര​ഖ്യാ​പി​ക്കു​മെ​ന്ന്...

കോലിയുടെ സെഞ്ച്വറി കരുത്തില്‍ കൊൽക്കത്തക്കെതിരെ ബെംഗളൂരുവിന് ആറ് വിക്കറ്റ് വിജയം

റായ്പുർ: കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വിജയം. ഓപ്പണറായിറങ്ങിയ...

Related Articles

Popular Categories