തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശന്‍ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. വൈകിട്ട് നാലിന് എംഎല്‍എമാരുടെ യോഗം ചേര്‍ന്ന് ഔദ്യോഗകമായി തിരഞ്ഞെടുക്കും. ഇന്ന് തന്നെ ഗവര്‍ണറെ കാണും. യുഡിഎഫ് കക്ഷി നേതാക്കളെയും വിളിപ്പിച്ചിട്ടുണ്ട്. പത്ത് ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
കേരള മുഖ്യമന്ത്രി എന്ന വലിയ ഉത്തരവാദിത്വം ഏല്‍പ്പിച്ച അഖിലേന്ത്യാ നേതൃത്വത്തോടും മറ്റ് നേതാക്കളോടും വി ഡി സതീശൻ നന്ദി അറിയിച്ചു. ടീം യു ഡി എഫ് ആയി ഒപ്പം നിന്ന നേതാക്കളും ലക്ഷക്കണക്കിന് പ്രവർത്തകരുമാണ് തന്നെ ഈ പദവിക്ക് പ്രാപ്തനാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും പുതിയ കേരളം സൃഷ്ടിക്കാൻ എല്ലാവരും ചേർന്ന് കഠിനാധ്വാനം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
SUMMARY: VD Satheesan to be sworn in on Monday
















