നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചുവെന്ന് അഭ്യൂഹം

ബെംഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ വിചാരണത്തടവിലുള്ള നടൻ ദർശൻ ജയിലിൽ ജീവനൊടുക്കാൻ ശ്രമിച്ചതായി അഭ്യൂഹം. ഞായറാഴ്ച രാത്രിയിലാണ് സാമൂ ഹിക മാധ്യമങ്ങളിലൂടെ വാർത്ത പ്രചരിച്ചത്. വ്യാജപ്രചാരണത്തെ തുടർന്ന് പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിനു മുന്നിൽ ആരാധകർ തമ്പടിച്ചു. എന്നാൽ ഇത് അടി സ്ഥാനരഹിതമാണെന്ന് ജയിൽ ഡിജിപി അലോക് കുമാർ വിശദീകരിച്ചതോടെയാണു ജനക്കൂട്ടം പിരിഞ്ഞത്. ദർശന് ജയിലിൽ മറ്റ് പ്രശ്നങ്ങളൊന്നുമില്ലെന്നും പൂർണ ആരോഗ്യവാനാണെന്നും ജയിൽ ഡി.ജി.പി. അറിയിച്ചു.

2024ജൂൺ 8ന് രേണുകസ്വാമിയെന്ന ആരാധകനെ കൊലപ്പെടുത്തിയെന്ന കേസിലാണ് ദർശനും നടി പവിത്ര ഗൗഡയും ഉൾപ്പെടെ 7 പ്രതികൾ വിചാരണത്തടവിലുള്ളത്. ദർശന്റെ സുഹൃത്തും നടിയുമായ പവിത്രഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ചതിനെ തുടർന്നാണ് രേണുകസ്വാമിയെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തിയത്. കേസിൽ രണ്ടാംപ്രതിയായ ദർശൻ ജാമ്യംതേടി സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. വിചാരണ നടപടികൾ പുരോഗതി അറിയാൻ ഒരു വർഷം കൂടി കാത്തിരിക്കാനായിരുന്നു കോടതിയുടെ നിർദേശം. അടുത്ത ഒരുവർഷം ജാമ്യം ലഭിക്കില്ലെന്ന് വ്യക്തമായതോടെ ദർശൻ കടുത്ത നിരാശയിലാണെന്നാണ് വിവരം.
SUMMARY: Rumor has it that actor Darshan tried to commit suicide in jail

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ബെംഗളൂരുവിലെ 20-ലധികം പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങും

ബെംഗളൂരു: കെ.പി.ടി.സി.എൽ (KPTCL) നടത്തുന്ന അടിയന്തര സാങ്കേതിക അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന്...

പൊരുതി കളിച്ച് കേപ് വെര്‍ദ; ഒടുവില്‍ കീഴടക്കി അര്‍ജന്റീന പ്രീ ക്വാര്‍ട്ടറിലേക്ക്

മയാമി: പൊരുതി കളിച്ച കേപ് വെര്‍ദയെ അധിക സമയത്ത് മറികടന്ന് നിലവിലെ...

യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്‍ വിദ്യാർഥികൾക്ക് യൂണിഫോം വിതരണം ചെയ്തു

ബെംഗളൂരു: യലഹങ്ക അരുണോദയ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ യലഹങ്കയിലെ പാലനഹള്ളി...

എസ്.എൻ.ഡി.പി. മൈസൂരു വാർഷിക ജനറൽബോഡി യോഗം നാളെ 

ബെംഗളൂരു: എസ്.എൻ.ഡി.പി. മൈസൂരു ശാഖയുടെ വാർഷിക ജനറൽ ബോഡി യോഗം ഞായറാഴ്ച ...

ആരോഗ്യ ഇൻഷുറൻസ് പദ്ധതി പ്രവാസി മലയാളികൾക്കും ലഭ്യമാക്കണം – ബാംഗ്ലൂർ കേരളസമാജം 

ബെംഗളൂരു: ഉമ്മന്‍ ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രവാസി മലയാളികള്‍ക്കും ലഭ്യമാകുന്ന...

ബെംഗളൂരു ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി; പ്രതി പിടിയില്‍

ബെംഗളൂരു: ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ആസ്ഥാനത്തിന് നേരെ ബോംബാക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ...

ബെംഗളൂരുവില്‍ സ്വിഫ്റ്റ് ബസിന് തീപിടിച്ചു; യാത്രക്കാർ രക്ഷപ്പെട്ടു

ബെംഗളൂരു: ബെംഗളൂരുവിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപ്പിടിച്ചു. പയ്യന്നൂരിൽ നിന്ന് ബെംഗളൂരുവിലേക്ക്...

Related Articles

Popular Categories