കനഗൊലു ഡി.കെയുടെ മുഖ്യഉപദേശകൻ; കാബിനറ്റ് പദവിയും

ബെംഗളൂരു: പ്രമുഖ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനഗോലുവിനെ മുഖ്യ ഉപദേഷ്ടാവായി നിയമിച്ച് കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാബിനറ്റ് റാങ്കോടെയാണ് നിയമനം. കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‍റെ വിജയത്തിന് ചുക്കാൻ പിടിച്ചത് കനഗോലുവായിരുന്നു.

ഭരണ നിര്‍വഹണം, പൊതുജനസമ്പര്‍ക്കം, നയപരമായ ആശയ വിനിമയം, ഭരണപരിഷ്‌കാരങ്ങള്‍ എന്നിവയ്ക്കായി ശിവകുമാര്‍ കനഗോലുവിന്റെ ഉപദേശം തേടിയേക്കും. 2028ല്‍ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കര്‍ണാടകയില്‍ വിജയം ഉറപ്പാക്കാവുന്ന വിധത്തിലായിരിക്കും ശിവകുമാറിന്റെ ഭരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ഗ്യാരണ്ടി, പേ സിഎം മുതലായ ആശയങ്ങള്‍ മുന്നോട്ടു വച്ചത് കനഗോലുവാണ്.

പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍സ് ഫോര്‍ അക്കൗണ്ടഡബിള്‍ ഗവേണന്‍സ് എന്ന ടീമിലെ അംഗമായാണ് കനഗോലു രാഷ്ട്രീയ രംഗത്ത് എത്തുന്നത്. 2014ല്‍ നരേന്ദ്ര മോദിക്കായുള്ള പ്രചാരണങ്ങളില്‍ സജീവമായിരുന്നു. പിന്നീട് ബിജെപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കായി അസോസിയേഷന്‍ ഓഫ് ബ്രില്യന്റ് മൈന്‍ഡ് (എബിഎം) എന്ന സംഘടനയ്ക്ക് രൂപം നല്‍കി. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയങ്ങളില്‍ നിര്‍ണായ പങ്കുവഹിച്ചു. 2022 മേയിലായിരുന്നു കനഗോലു ഔദ്യോഗികമായി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ബിആര്‍എസ് ഭരണത്തിന് അന്ത്യം കുറിച്ച് തെലങ്കാനയില്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്തിക്കുന്നതില്‍ കനഗോലു പ്രധാന പങ്കുവഹിച്ചിരുന്നു. ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്ക് വേണ്ടിയും കനഗോലു പ്രവര്‍ത്തിച്ചിട്ടുണ്ട്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം കെ സ്റ്റാലിന്റെ ‘നമുക്ക് നാമേ’ പ്രചാരണത്തിന് നേതൃത്വം നല്‍കിയത് കനഗോലു ആയിരുന്നു. 2021ല്‍ എഐഎഡിഎംകെയ്ക്ക് വേണ്ടിയും തന്ത്രങ്ങള്‍ മെനഞ്ഞു. ‘പേയ് സിഎം’ പോലുള്ള ശ്രദ്ധേയമായ പ്രചാരണങ്ങള്‍ ഇദ്ദേഹത്തിന്റെ ആശയമായിരുന്നു.
SUMMARY: Kanagolu DK’s chief advisor; also holds cabinet position

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

രാഹുൽ ഗാന്ധിയുടെ അറസ്റ്റിൽ കർണാടക പ്രവാസി കോൺഗ്രസിന്റെ വായ്മൂടിക്കെട്ടി പ്രതിഷേധം

ബെംഗളൂരു: നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ച യുവാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച പ്രതിപക്ഷ...

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ സ്ഥാനമൊഴിഞ്ഞു; അപ്രതീക്ഷിത രാജി ഷെയ്ഖ് ഹസീന മടങ്ങിവരാനിരിക്കെ

ധാക്ക: ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു. അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കാൻ...

ഹിമാചലില്‍ ടാക്സിക്ക് മുകളിലേക്ക് മലയിടിഞ്ഞുവീണു; 13 മരണം

ഷിംല: ഹിമാചല്‍ പ്രദേശില്‍ പർവതത്തിന്റെ ഒരുഭാഗം അടർന്നുവീണ് ടാക്‌സി യാത്രക്കാരായ 13...

അഭിമന്യു വധക്കേസ്; പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്താന്‍ നീക്കം

കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികള്‍ക്കെതിരെ ഒരു വകുപ്പ് കൂടി ചുമത്തും. പ്രതികള്‍ക്കെതിരെ...

കാഫിർ സ്ക്രീൻഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

കോഴിക്കോട്: ഏറെ കോളിളക്കം സൃഷ്ട്ടിച്ച കാഫിർ സ്‌ക്രീൻഷോട്ട് കേസില്‍ റിബേഷ് രാമകൃഷ്ണന്റെ...

കാസറഗോഡ്-തിരുവനന്തപുരം യാത്രയ്ക്ക് 13 ഇടങ്ങളിൽ ചുങ്കം പിരിക്കും

തിരുവനന്തപുരം: ദേശീയപാത 66-ല്‍ കാസറഗോഡ് തലപ്പാടി മുതല്‍ തിരുവനന്തപുരം ജില്ലാ അതിർത്തിയായ...

വന്ദേമാതരം തടസപ്പെടുത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച്‌ കേന്ദ്ര സര്‍ക്കാര്‍

ഡല്‍ഹി: ഇന്ത്യയുടെ ദേശീയഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് തടസപ്പെടുത്തുകയോ അപമാനിക്കുകയോ ചെയ്യുന്നത് മൂന്നുവർഷം...

സ്ത്രീത്വത്തെ അപമാനിച്ചുവെന്ന പരാതിയില്‍ നടപടി എടുത്തില്ല; പോലീസിനെതിരെ കോടതിയെ സമീപിച്ച്‌ അൻസിബ

കൊച്ചി: കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്കെതിരെ നടി അൻസിബ കോടതിയില്‍.സ്ത്രീത്വത്തെ അപമാനിച്ചു...

Related Articles

Popular Categories