കൊല്ലം: കൊട്ടാരക്കര ഇഞ്ചക്കാട്ടിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ കാർ ഓടിച്ചിരുന്ന പത്തനംതിട്ട എആർ ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനായ അനീഷിന് ഗുരുതരമായി പരിക്കേറ്റു. എറണാകുളത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന ടാങ്കര്‍ ലോറിയും അടൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തെ തുടര്‍ന്ന് കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
അപകടസ്ഥലത്തുണ്ടായിരുന്ന നാട്ടുകാരും മറ്റ് വാഹനത്തിലെ യാത്രക്കാരും ചേര്‍ന്നാണ് കാറിനുള്ളില്‍ കുടുങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ പുറത്തെടുത്തത്. പരുക്കുകള്‍ ഗുരുതരമായതിനെ തുടര്‍ന്ന് അനീഷിനെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
SUMMARY: Car and tanker lorry collide in Kottarakkara; Police officer seriously injured















