തിരുവനന്തപുരം: നാടിനെ നടുക്കിയ അഭിറാം കൊലക്കേസില്‍ അന്വേഷണത്തിന് വഴിത്തിരിവാകുന്ന നിർണ്ണായക വിവരങ്ങള്‍ പുറത്ത്. പാങ്ങപ്പാറയിലെ 17 കാരനായ അഭിരാമിന്റെ തലയോട്ടിക്ക് ഗുരുതരമായി പരുക്കേറ്റത് തേങ്ങ കൊണ്ടുള്ള ഇടിയേറ്റാണെന്നാണ് കണ്ടെത്തല്‍. പ്രതിയായ 17കാരന് നടത്തിയ കൗണ്‍സിലിങ്ങിലൂടെയാണ് കൊലപാതകത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. പ്രതിയായ പതിനേഴുകാരനാണ് അഭിരാമിന്റെ തലയ്ക്ക് തേങ്ങ കൊണ്ട് ഇടിച്ചത്.
കൊലപാതകം നടന്ന സ്ഥലത്ത് എത്തിച്ച ശേഷം ഉണ്ടായ തർക്കത്തിനിടയിലാണ് തേങ്ങ കൊണ്ട് അഭിരാമിൻ്റെ തലയ്ക്ക് ശക്തിയായി പ്രതി ഇടിച്ചത്. തലയ്ക്കേറ്റ ആഴത്തിലുള്ള ക്ഷതവും ആന്തരിക രക്തസ്രാവവുമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. തലക്കേറ്റ ഇടിയില്‍ ബോധം നശിച്ച അഭിരാമിനെ അവിടെ ഉപേക്ഷിച്ച ശേഷം പുറത്തുപോയി കൂട്ടാളി ഉമറിനെയും വിളിച്ച് വീണ്ടും സംഭവ സ്ഥലത്തേക്ക് പ്രതി മടങ്ങിയെത്തി. അർദ്ധ ബോധാവസ്ഥയില്‍ കിടന്ന അഭിരാമിനെ ഉണർത്തിയതിന് ശേഷമാണ് ഇരുവരും ചേർന്ന് ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിച്ച് കൊല നടത്തിയത്.
പ്രദേശത്ത് നടത്തിയ തെളിവെടുപ്പില്‍ അഭിരാമിനെ തലയ്ക്ക് ഇടിക്കാൻ ഉപയോഗിച്ച തേങ്ങയും കണ്ടെത്തിയിരുന്നു. കസ്റ്റഡിയില്‍ ലഭിച്ച 17 കാരനെ ഇന്നലെയോടെ സ്ഥലത്ത് എത്തിച്ചു തെളിവ് നടത്തിയപ്പോഴാണ് തേങ്ങ കണ്ടെത്തിയത്. അഭിരാമിന്റെ തലയോട്ടിക്ക് ക്ഷതമേറ്റതായി പോസ്റ്റ്മാർട്ടത്തിലും വ്യക്തമാക്കിയിരുന്നു. ഇക്ക്യാര്യത്തിലാണ് പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുന്നത്. പ്രതികള്‍ കയ്യില്‍ കിട്ടിയ തേങ്ങ ഉപയോഗിച്ച് അഭിറാമിന്റെ തലയില്‍ തുടർച്ചയായി ഇടിക്കുകയോ അടിക്കുകയോ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രണയത്തർക്കവുമായി ബന്ധപ്പെട്ട വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഒന്നാം പ്രതിയായ 17-കാരന്റെ മുൻ കാമുകിയുമായി അഭിറാമിൻ്റെ സുഹൃത്ത് അടുപ്പത്തിലായതാണ് കൊലപാതകത്തിന് പിന്നിലെ കാരണം. അഭിറാമിനെ കൊണ്ട് ഈ സുഹൃത്തിനെ വിളിച്ചുവരുത്തി ആക്രമിക്കാനായിരുന്നു പ്രതികളുടെ ആദ്യ പദ്ധതി. ഇതിനായി പെണ്‍സുഹൃത്തിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി സന്ദേശമയച്ചാണ് അഭിറാമിനെ സംഭവ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്.
പാങ്ങപ്പാറയിലെ സ്ഥലത്തെത്തിയ അഭിറാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താനും പ്രതി ആവശ്യപ്പെട്ടു. സുഹൃത്ത് വരാതിരുന്നതോടെ അഭിറാമും പ്രതിയും തമ്മില്‍ തർക്കമുണ്ടായി. തുടർന്ന് തേങ്ങ കൊണ്ട് അഭിറാമിന്റെ തലയ്ക്ക് അടിച്ചു വീഴ്ത്തിയ ശേഷം ബെല്‍റ്റ് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനും സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്താനുമുള്ള നടപടികള്‍ പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്.
SUMMARY: Abhiram murder case: Findings indicate that the skull injury was caused by a blow from a coconut















