ലാപ്‌ടോപ് കൊണ്ട് തലയ്ക്കടിച്ചു, ഉസ്ബക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ടു; മലപ്പുറം സ്വദേശിയായ സഹപാഠി പിടിയിൽ

താഷ്കെന്റ്: ഉസ്ബക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർഥിനി ദാരുണമായി കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ (22) ആണ് മരണപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സദറുൽ അനം (23) ഉസ്ബെക്കിസ്ഥാൻ പിടിയിലായി.

തർക്കങ്ങളെത്തുടർന്ന് സദറുൽ അനം ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഏകദേശം നാല് ദിവസം മുമ്പാണ് ദാരുണമായ ഈ കൊലപാതകം നടന്നതെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. അടുത്ത സുഹൃത്തുക്കളായിരുന്ന സാവരിയയും സദറുല്‍ അനവും തമ്മില്‍ പഠനസ്ഥലത്തുവച്ച് തര്‍ക്കമുണ്ടാവുകയും ഇതിനിടെ ലാപ്‌ടോപ്പ് ഉപയോഗിച്ച് പ്രതി പെണ്‍കുട്ടിയുടെ തലയ്ക്ക് ശക്തമായി അടിക്കുകയുമായിരുന്നു. അടിയുടെ ആഘാതത്തില്‍ തലച്ചോറിലുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ട സാവരിയയുടെ പിതാവ് കുവൈറ്റിലാണ് ജോലി ചെയ്യുന്നത്. വിദേശത്തുനിന്നും ന്യൂഡല്‍ഹിയില്‍ എത്തിച്ച പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് വൈകുന്നേരത്തോടെ ഹരിപ്പാട് ഡാണാപ്പടിയിലെ വീട്ടിലെത്തിക്കും.

ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് ഇരുവരും. രണ്ടുവര്‍ഷം മുമ്പാണ് സാവരിയ ഉസ്ബക്കിസ്ഥാനിലേക്ക് പോയത്.
SUMMARY: Malayali student killed in Uzbekistan after being hit on the head with a laptop; Malappuram native classmate arrested

NewsBengaluru വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. NewsBengaluruയ്ക്ക് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

സ്വർണവിലയില്‍ വീണ്ടും ഇടിവ്

തിരുവനന്തപുരം: കേരളത്തിൽ സ്വർണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 125...

രാ​ജ്യ​ത്ത് പെട്രോൾ, ഡീസൽ വില കു​റ​ച്ചേ​ക്കും; ക്രൂഡ് ഓയിൽ ഇടിഞ്ഞതോടെ വലിയ നീക്കത്തിന് സാധ്യത 

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ഇ​ന്ധ​ന​വി​ല വി​ല കു​റ​യ്ക്കാ​ൻ നീ​ക്കം. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ വി​ല...

ജമ്മു കശ്മീരില്‍ ഭീകരരുടെ ഒളിത്താവളം തകര്‍‌ത്ത് സൈന്യം; ആയുധശേഖരം പിടിച്ചെടുത്തു

ശ്രീനഗർ: ജമ്മു കശ്മീരിലെ കുപ്വാര ജില്ലയില്‍ ഭീകരരുടെ ഒളിത്താവളം കണ്ടെത്തി സൈന്യം....

ഒറ്റപ്പെട്ട ശക്തമായ മഴ; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്,...

രാജ്യത്ത് ആദ്യം; മധ്യപ്രദേശിൽ ഹിന്ദു അംഗങ്ങളെയും ഉൾപ്പെടുത്തി വഖഫ് ബോർഡ് പുനസംഘടിപ്പിച്ചു

ഭോപ്പാൽ: മധ്യപ്രദേശിൽ ഹിന്ദു വിഭാഗത്തിൽപെട്ട രണ്ടുപേരെ അംഗങ്ങളാക്കി സംസ്ഥാന വഖഫ് ബോർഡ്...

ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി മെട്രോ സ്റ്റേഷൻ റൂട്ടിൽ ഫീഡർ ബസ് സർവീസുകൾ ആരംഭിച്ചു

ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോയുടെ ഇലക്ട്രോണിക് സിറ്റി–ബെന്നിഗാനഹള്ളി  സ്റ്റേഷനുകളെ ബന്ധിച്ച് ഫീഡർ...

ഐഎസ്ആർഒ ആസ്ഥാനത്ത് വീണ്ടും ബോംബ് ഭീഷണി; സുരക്ഷാ പരിശോധന ശക്തമാക്കി

ബെംഗളൂരു: ബെംഗളൂരുവിലെ ന്യൂ ബെൽ റോഡിലുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ...

2 പുതിയ പ്ലാറ്റ്ഫോമുകൾ കൂടി, 2 നിലകളിൽ പാർക്കിങ്, പുതിയ മേൽപാലങ്ങൾ; മജസ്റ്റിക്ക് കെഎസ്ആർ ബെംഗളൂരു സ്റ്റേഷന്‍ വിപുലീകരിക്കുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ ഏറ്റവും ജനത്തിരക്കേറിയ  മജസ്റ്റിക്കിലെ കെഎസ്ആർ ബെംഗളൂരു റെയിൽവേ ടെർമിനൽ...

Related Articles

Popular Categories