മുംബൈ: മുംബൈയിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ക്രെയിൻ തകർന്നുവീണ് അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് പരുക്കേറ്റു. ക്രെയിനിന്റെ ഭാഗങ്ങള്‍ പതിച്ചു സമീപത്തുള്ള ഹൗസിംഗ് കോംപ്ലക്സില്‍ പാര്‍ക്ക് ചെയ്തിരുന്ന നിരവധി കാറുകളും ഇരുചക്ര വാഹനങ്ങളും തകര്‍ന്നു. 21കാരനായ മുജ്ജമ്മില്‍ ഖോക്കര്‍ ആണ് മരിച്ചത്
വ്യാഴാഴ്ച രാത്രി എട്ടോടെ മീരാ റോഡ് ഈസ്റ്റിലെ ജെപി നോർത്ത് റെസിഡൻഷ്യൻ കോംപ്ലക്സിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ 13-ാം നിലയുടെ നിർമാണം നടക്കുന്നതിനിടെ ടവർ ക്രെയിൻ തകർന്നുവീഴുകയായിരുന്നു. ക്രെയിനിന്റെ ഒരുഭാഗം നിർമാണം നടക്കുന്ന സ്ഥലത്തും മറ്റ് ഭാഗങ്ങൾ സമീപത്തുള്ള ജെകെ ഐറിഷ് സൊസൈറ്റിയുടെ പാർക്കിംഗ് ഏരിയയിലുമാണ് പതിച്ചത്.
ഓടിക്കൂടിയ താമസക്കാരാണ് പരിക്കേറ്റവരെ രക്ഷപ്പെടുത്തിയത്. ഇതിന് ശേഷം പോലീസും ഫയർ ഫോഴ്സും മറ്റ് അടിയന്തര വിഭാഗങ്ങളും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
SUMMARY: One dead after tower crane collapses on multi-storey building under construction in Mumbai
















