സുരഭിലം ഗ്ലോബൽ മൂന്നാമത് സര്‍ഗ്ഗസംഗമം  സമാപിച്ചു

ബെംഗളൂരു: ബാംഗ്ലൂർ കേരള സമാജവും സുരഭിലം ഗ്ലോബലും സംയുക്തമായി സംഘടിപ്പിച്ച സുരഭിലം മൂന്നാമത് സർഗ്ഗസംഗമം ബെംഗളൂരു ഇന്ദിരാനഗർ കൈരളി നികേതൻ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. കേരള സമാജം പ്രസിഡന്റ് എം. ഹനീഫിന്റെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തോടെ ആരംഭിച്ച ഏകദിന പരിപാടിയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200-ലേറെ സാഹിത്യ–സാംസ്കാരിക പ്രതിഭകൾ പങ്കെടുത്തു.

കാവ്യവേദി, പ്രഭാഷണങ്ങൾ, സർഗ്ഗസംഗമ സംവാദം, പുസ്തകപ്രകാശനം, എഴുത്തുകാരെ പരിചയപ്പെടുത്തൽ, പുസ്തകച്ചന്ത തുടങ്ങി വിവിധ സെഷനുകളിലായി വൈവിധ്യം നിറഞ്ഞ സർഗ്ഗാത്മക പരിപാടികളാൽ സമ്പന്നമായിരുന്നു.

കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ, കവിയും യുക്തിചിന്തകനുമായ കുരീപ്പുഴ ശ്രീകുമാർ, എഴുത്തുകാരനും പരിസ്ഥിതി പ്രവർത്തകനുമായ സുരേഷ് മണ്ണാറശാല, കവിയും ചിത്രകാരിയുമായ അനുരാധ നാലപ്പാട്, കവിയും അധ്യാപികയും എഴുത്തുകാരിയുമായ അനാമിക ഹരിപ്പാട് എന്നിവർക്കൊപ്പം ഗോവയിൽ നിന്നുള്ള രാജേശ്വരി, ചെന്നൈയിൽ നിന്നുള്ള എഴുത്തുകാരൻ ശ്രീകുമാർ, അഹമ്മദാബാദിൽ നിന്നുള്ള സിന്ധു രാമചന്ദ്രൻ, മുംബൈയിൽ നിന്നുള്ള രേഖരാജ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുത്തുകാരുടെ സാന്നിധ്യം ഈ വർഷത്തെ സർഗ്ഗസംഗമത്തിന് കൂടുതൽ മിഴിവേകി.

ബെംഗളൂരുവിലും ഇന്ത്യയിലെ മറ്റു നഗരങ്ങളിലും വിദേശത്തുമായി പ്രവർത്തിക്കുന്ന 135 എഴുത്തുകാരുടെ സർഗരചനകൾ ഉൾക്കൊള്ളിച്ച സുരഭിലം–2 സാഹിത്യസമാഹാരം ആലങ്കോട് ലീലാകൃഷ്ണൻ ബെംഗളൂരുവിലെ എഴുത്തുകാരി കെ. ടി. ബ്രിജിക്ക് നൽകി പ്രകാശനം ചെയ്തു. എഴുത്തുകാരായ ഡോ. സുഷമ ശങ്കർ, എം. എൻ. ആർ. നായർ, അർച്ചന സുനിൽ, സിന കെ. എസ്., രമാ പ്രസന്ന പിഷാരടി, കെ. പ്രഭാകരൻ എന്നിവരുടെ പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
210 എഴുത്തുകാരുടെ വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന സുരഭിലം ഗ്ലോബൽ വെബ്സൈറ്റ് (www.surabhilamglobal.com) എം. എൻ. ആർ. നായർ ഉദ്ഘാടനം ചെയ്തു. കൃഷ്ണ ഗോവിന്ദ് സുരഭിലം വെബ്സൈറ്റിനെ കുറിച്ച് പരിചയപ്പെടുത്തി. നൂറോളം പ്രവാസി എഴുത്തുകാരുടെ ഡിജിറ്റൽ പ്രൊഫൈലുകൾ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി അനീസ് സി. സി. ഒ.യുടെ നേതൃത്വത്തിൽ നടന്നു. കേരള സമാജം അവതരിപ്പിച്ച തിരുവാതിരയടക്കമുള്ള കലാപരിപാടികൾ സർഗ്ഗസംഗമത്തിന്റെ ഭാഗമായി അരങ്ങേറി.

വിഷ്ണുമംഗലം കുമാർ, എം. ഹനീഫ്, റെജികുമാർ, കെ. ആർ. കിഷോർ, വി. ആർ. ഹർഷൻ, ഡോ. തൊടുപുഴ പത്മനാഭൻ, ഡോ. എം. എൻ. ആർ. നായർ, ഡോ. പ്രേം രാജ്, ശാന്തകുമാർ എലപ്പുള്ളി, അനീസ് സി. സി. ഒ., ഇന്ദിരാ ബാലൻ, കെ. കവിത, ബ്രിജി കെ. ടി., സതീഷ് തോട്ടശ്ശേരി, കൃഷ്ണ ഗോവിന്ദ്, രമ പ്രസ്‌ഖ്‌അന്ന പിഷാരടി, മായാ ബി നായർ, ശിവകുമാർ എസ്., ജോർജ്ജ് തോമസ്, സഞ്ജയ് അലക്സ് തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു. കേരള സമാജം ജനറൽ സെക്രട്ടറി റെജികുമാർ ആശംസാ സന്ദേശം നൽകി. തങ്കച്ചൻ പന്തളം, അർച്ചന സുനിൽ, സിന്ധു ഗാഥ, മീരാ നാരായണൻ, ഹസീന ഷിയാസ് എന്നിവർ കാര്യപരിപാടികൾ നിയന്ത്രിച്ചു. ജനറൽ കോർഡിനേറ്റർ ഡോ. സുഷമ ശങ്കർ സ്വാഗതവും കൺവീനർ എസ്. കെ. നായർ നന്ദിയും രേഖപ്പെടുത്തി. സുരഭിലം–2 ബംഗളൂരുവിലെ ‘പുസ്തകസദ്യ’ ബുക്ക് സ്റ്റാളിൽ (ഫോൺ: 9496245243) ലഭ്യമാണെന്ന് സംഘാടകർ അറിയിച്ചു.

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

ഭവനരഹിതരില്ലാത്ത കേരളമാണ് സര്‍ക്കാരിന്റെ ലക്ഷ്യം; ലൈഫ് പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തില്‍ നിര്‍ധനര്‍ക്കു വീടുകള്‍ നിര്‍മിക്കുന്നതിന് ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ലൈഫ്...

പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം; മലയാളി വിദ്യാര്‍ഥിനിയ്ക്ക് ദാരുണാന്ത്യം

ലുധിയാന: പഞ്ചാബില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ മലയാളി വിദ്യാർഥിനി മരിച്ചു....

അട്ടപ്പാടി മധു വധക്കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

തിരുവനന്തപുരം: അട്ടപ്പാടി മധു വധക്കേസിലെ പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന...

പ്രവാസി മലയാളി അസോസിയേഷൻ കർണാടക മാറത്തഹള്ളി ശാഖ ഉദ്ഘാടനം

ബെംഗളൂരു: പ്രവാസി മലയാളി അസോസിയേഷൻ കർണാടകയുടെ മാറത്തഹള്ളി ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം...

അമേരിക്കയില്‍ വാഹനാപകടത്തില്‍ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം

ഹൈദരാബാദ്: അമേരിക്കയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശിയായ യുവതി കൊല്ലപ്പെട്ടു. തെലങ്കാനയിലെ...

കർണാടകയിൽ അഞ്ച് ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം

ബെംഗളൂരു: സംസ്ഥാനത്ത് അഞ്ച് മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി പുതിയ ചുമതലകൾ...

നീതി നിഷേധം മൂലം ജനാധിപത്യം കൊല ചെയ്യപ്പെടുന്നു: അഡ്വ. പി. ഉസ്‌മാൻ

ബെംഗളൂരു: നീതി നിഷേധം ജനാധിപത്യ ധ്വംസനമാണെന്നും നീതി തേടാനുള്ള അവകാശം പോലും...

കാപ്പാ കേസ് പ്രതിയായ ബി.ജെ.പി കൗണ്‍സിലര്‍ സുഗതന്റെ വ്യാജ ഒപ്പ് വിവാദം; പ്രാഥമിക അന്വേഷണം ആരംഭിച്ച്‌ പോലീസ്

തിരുവനന്തപുരം: കാപ്പ കേസില്‍ ജയിലില്‍ കഴിയുന്ന തിരുവനന്തപുരം നഗരസഭ ബി.ജെ.പി കൗണ്‍സിലർ...

Related Articles

Popular Categories