വയലാറിന്റെ കാവ്യലോകത്തിന് ആദരവ്; ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ ഗാനസന്ധ്യ ശ്രദ്ധേയമായി

ബെംഗളൂരു: അനശ്വര കവി വയലാർ രാമവർമ്മയുടെ കാവ്യസൗന്ദര്യത്തിനും സംഗീത പ്രതിഭയ്ക്കും ആദരമർപ്പിച്ച് ബെംഗളൂരുവിൽ സംഘടിപ്പിച്ച ‘ആയിരം പാദസരങ്ങൾ കിലുങ്ങി’ വയലാർ ഗാനസന്ധ്യ ആസ്വാദകർക്ക് ഹൃദ്യമായ അനുഭവമായി. ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷനും വേൾഡ് മലയാളി ഫെഡറേഷൻ കർണാടക ചാപ്റ്ററും സംയുക്തമായാണ് ഇ.സി.എ ഹാളിൽ പരിപാടി സംഘടിപ്പിച്ചത്. നിറഞ്ഞ സദസ്സിലായിരുന്നു ചടങ്ങ് അരങ്ങേറിയത്.

ഡോ. സജിത്ത് ഏവൂരേത്ത് വയലാർ രാമവർമ്മയുടെ ജീവിതത്തെയും കവിതകളെയും ചലച്ചിത്രഗാനങ്ങളെയും ആസ്പദമാക്കി പ്രഭാഷണം നടത്തി. വയലാറിന്റെ കവിതകളിലെ കാലാതീതമായ സൗന്ദര്യം, ഗാനങ്ങളിലെ രാഷ്ട്രീയ-സാമൂഹിക ബോധം, പ്രണയം, ജീവിതദർശനം എന്നിവ സജിത്ത് വിശകലനം ചെയ്തു.

ഇ.സി.എ മുൻ അധ്യക്ഷൻ ഒ. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ റെജിൻ ചാലപ്പുറം (ഇന്റർനാഷണൽ ബിസിനസ് ക്ലബ് പ്രസിഡന്റ്), ഫ്രാൻസ് മുണ്ടാഡൻ (ഏഷ്യ റീജിയൻ പ്രസിഡന്റ്), രമാ പിഷാരടി (കർണാടക ചാപ്റ്റർ പ്രസിഡന്റ്), ഡോ. സുധ (കർണാടക ചാപ്റ്റർ ജനറൽ സെക്രട്ടറി), ബാംഗ്ലൂർ മലയാളി റൈറ്റേഴ്സ് ഫോറം സെക്രട്ടറി ശാന്തകുമാർ, കുന്തലഹള്ളി കേരള സമാജം സെക്രട്ടറി അജിത്, സുരഭിലം ഗ്ലോബൽ സ്ഥാപക കൺവീനർ എസ്.കെ. നായർ എന്നിവർ സംസാരിച്ചു. ഡോ. സജിത്ത് ഏവൂരേത്തിനെ ചടങ്ങിൽ ആദരിച്ചു.  മനോജ് പിഷാരടി പരിപാടിയുടെ അവതരണവും ഏകോപനവും നിർവഹിച്ചു.
SUMMARY: Vayalar Musical Evening

ന്യൂസ് ബെംഗളൂരു ഡോട്ട് കോം വായനക്കാരുടെ ശ്രദ്ധയ്ക്ക്: അഭിപ്രായങ്ങളും പ്രതികരണങ്ങളും സ്വാഗതം ചെയ്യുന്നു. എന്നാൽ വിദ്വേഷം, വെറുപ്പ്, വ്യക്തിപരമായ അധിക്ഷേപം, തെറ്റായ വിവരങ്ങൾ എന്നിവ ഉൾപ്പെടുന്ന അഭിപ്രായങ്ങൾ അനുവദിക്കില്ല. എല്ലാ അഭിപ്രായങ്ങളും ഇന്ത്യൻ സൈബർ നിയമങ്ങൾക്കും കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾക്കും വിധേയമായിരിക്കും. ന്യൂസ് ബെംഗളൂരു ഡോട്ട് കോമിന് അനുചിതമായ അഭിപ്രായങ്ങൾ നീക്കം ചെയ്യാനുള്ള അവകാശമുണ്ട്.

Hot this week

മൈസൂരുവില്‍ അന്തരിച്ചു 

ബെംഗളൂരു: കോട്ടയം വൈക്കം വടയാർ പുല്ലമണവള്ളിയിൽ പരേതനായ ഭാസ്‌കരൻ നായർ മകനും ...

ബിസ്ലേരി കുടിവെള്ളത്തില്‍ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ സംഭവം: വിശദീകരണവുമായി കമ്പനി

മുംബൈ: ബിസ്ലേരി കമ്പനിയുടെ കുടിവെള്ളത്തില്‍ അനുവദനീയമായ അളവിലും കൂടുതല്‍ രാസവസ്തു കണ്ടെത്തിയ...

പ്രത്യേക പരീക്ഷ നടത്തണം, കാലടിയിൽ വിദ്യാർഥികളുടെ സസ്പെൻഷൻ റദ്ദാക്കി

കൊച്ചി: കാലടി സര്‍വകലാശാലയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത 16 വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍...

ധനരാജ് വധക്കേസ്; ആദ്യ മൂന്ന് പ്രതികൾ കുറ്റക്കാർ, 16 പേരെ വെറുതെവിട്ടു, ശിക്ഷ 25 ന്

കണ്ണൂര്‍: പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ സി.വി.ധനരാജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൊലക്കുറ്റം തെളിഞ്ഞു....

എറണാകുളത്ത് അമിത വേഗതയിൽ എത്തിയ ബൈക്ക് ഫുട്പാത്തിലേക്ക് ഇടിച്ചു കയറി; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊച്ചി: ബൈക്ക് നടപ്പാതയിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രക്കാരായ രണ്ടുപേര്‍ മരിച്ചു. ചങ്ങമ്പുഴ പാര്‍ക്കിന്...

ദീപ്തി വടംവലി മത്സരം: റെഡ് ഫോഴ്സ് ചെർപ്പുളശേരി ജേതാക്കൾ

ബെംഗളൂരു: ദീപ്തി വെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച ഇരുപത്തേഴാമത് അന്തർ സംസ്ഥാന വടംവലി...

തുടർച്ചയായ ഇടിവിന് ശേഷം തിരിച്ചുകയറി സ്വർണവില; പവന് ഒറ്റയടിക്ക് 1080 രൂപ വർധിച്ചു

തിരുവനന്തപുരം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ചുകയറി. ഗ്രാമിന് 135...

Related Articles

Popular Categories